Wednesday , February 20 2019
Breaking News
Forest

കാറഡുക്ക റിസര്‍വ് വനത്തില്‍ മമ്മുട്ടി നായകനായ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നു

കാസര്‍കോട്: മുള്ളേരിയയില്‍ കാറഡുക്ക റിസര്‍വ് വനത്തിനുള്ളില്‍ മമ്മൂട്ടി നായകനായ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നു. വനത്തില്‍ സെറ്റിന്റെ പണി പുരോഗമിക്കുകയാണ്.ഉത്തേരേന്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമയില്‍ മമ്മൂട്ടിക്ക് പോലീസ് വേഷമാണ്. 12 കോടിയോളം രൂപ ബജറ്റിലാണ് ചിത്രമെന്ന് പ്രൊഡക്ന്‍ എക്‌സിക്യുട്ടീവ് ഹര്‍ഷന്‍ പട്ടാഴി അറിയിച്ചു.

18-ന് ചിത്രീകരണം തുടങ്ങുംവിധം ജോലികള്‍ പുരോഗമിക്കുകയാണ്. അതേസമയം, വനാന്തരത്തില്‍ ചിത്രീകരണത്തിന് അനുമതി കൊടുത്ത വനം വകുപ്പ് നടപടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ധാരാളം ചന്ദനമരങ്ങളുള്ള മേഖലയാണിത്. പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്നിട്ടാണ് ലൊക്കേഷന്‍ ഒരുക്കുന്നത്.

വനത്തിനുള്ളില്‍ പുറമെ നിന്ന് മണ്ണിടുന്നതിന് കര്‍ശന നിയന്ത്രണമുണ്ട് എന്നിരിക്കെ അര കിലോമീറ്ററോളം നീളത്തില്‍ വനത്തില്‍ മണ്ണിട്ട് വഴി നിര്‍മിച്ചിട്ടുണ്ട്. പലഭാഗത്തും മണ്ണ് കൂനകൂട്ടിയതും കാണാം. ഷൂട്ടിങ് കാണാന്‍ വന്‍തോതില്‍ ആളുകൂടുമെന്നും ഇത് വനത്തിന് കനത്ത നാശം വരുത്തുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയതെന്നും വനം പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ മുന്‍കരുതലായി ഈടാക്കുന്ന പണം വസൂലാക്കുമെന്നും വനം വകുപ്പധികൃതര്‍ പറഞ്ഞു. ദിവസം 18,000 രൂപ വീതം അടച്ചാണ് അനുമതി വാങ്ങിയതെന്ന് ഹര്‍ഷന്‍ പട്ടാഴി അറിയിച്ചു. ജനങ്ങള്‍ തള്ളിക്കയറുന്നത് തടയാന്‍ പോലീസ് സംരക്ഷണം ആവശ്യ
പ്പെട്ടിട്ടുണ്ടെന്നും പോലീസ് സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി.

RANDOM NEWS

Murder

പെരിയ ഇരട്ടക്കൊലപാതകം: മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം : കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് …