Tuesday , April 23 2019
Breaking News
Karama

കറാമയിലെ പ്രവാസി കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരം- അഷ്‌റഫ് എടനീര്‍

ദുബൈ: ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കറാമയിലെ പ്രവാസി കൂട്ടായ്മ നടത്തുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ പറഞ്ഞു. സമൂഹത്തിലെ അവശതയനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനും, അവരുടെ കണ്ണീരൊപ്പുന്നതിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ കാലത്തും തുടരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.കറാമയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അഷ്‌റഫ് എടനീര്‍. ഹസ്‌കര്‍ ചൂരി,ഹാരിസ് ബ്രതേര്‍സ്,സര്‍ഫ്രാസ് റഹ്മാന്‍,ഹനീഫ് കറാമ,ഗഫൂര്‍ ഊദ്,ഷാഫി കറാമ, റൗഫ് ബാങ്കോട്, ജുനൈദ് കറാമ, നജു കറാമ,സയീദ്’ കറാമ ,സലിം കറാമ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

Prime-Minister

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതി

ദുബായ്: യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള …