Monday , February 17 2020
Breaking News

കരിച്ചേരി നാരായണന്‍ മാസ്റ്ററെ അനുസ്മരിച്ചു

പൊയിനാച്ചി : ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമായിരുന്ന കരിച്ചേരി നാരായണന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു. പൊതുപ്രവര്‍ത്തന രംഗം കര്‍മ്മംകൊണ്ട് മികവുറ്റതാക്കിയ നേതാവാണ് കരിച്ചേരി നാരായണന്‍ മാസ്റ്ററെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി പ്രസിഡണ്ട് ഹക്കിംകുന്നില്‍ പറഞ്ഞു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് എ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിരാമന്‍ മാസ്റ്റര്‍, മുരളി മാസ്റ്റര്‍, കെ ഖാലിദ് ഖാന്‍ പൈക്ക, ഇസ്മയില്‍, ഉസ്മാന്‍ കടവത്ത്, ലക്ഷ്മണ പ്രഭു, ഗോപാലന്‍ നായര്‍, സുകുമാരന്‍ ഉദയമംഗലം, ശ്രീധരന്‍ ഉദുമ, ജോസഫ്, കൃഷ്ണന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. പി എം അഗസ്റ്റിന്‍ സ്വാഗതവും എം പുരുഷോത്തമന്‍ നായര്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം : ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ യുവാവ് റിമാന്റില്‍

കാഞ്ഞങ്ങാട് : തെയ്യംകാണുന്നതിനിടെ വസ്ത്രം മാറാനാണെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടുകാര്‍ക്കൊപ്പം പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് …