Monday , December 17 2018
Breaking News
Karipody

കരിപ്പോടി എ എല്‍ പി സ്‌കൂളിലെ പ്രവേശനോത്സവം ജനകീയമായി

പാലക്കുന്ന്: ‘അക്കാദമിക മികവ് വിദ്യാലയ മികവ് ‘ എന്ന പ്രമേയവുമായി നടന്ന കരിപ്പോടി എ.എല്‍.പി.സ്‌കൂളിന്റെ പ്രവേശനോത്സവം ജനകീയമായി.ആറാട്ടുകടവ് എകെജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പരിസരത്ത് നിന്ന് മാനേജ്‌മെന്റ് ഭാരവാഹികള്‍, പി.ടി.എ അംഗങ്ങള്‍, ക്ലബ്ബ് – കുടുംബ ശ്രീ – മാതൃസമിതി – പ്രാദേശിക സമിതി പ്രവര്‍ത്തകര്‍, മുത്തുക്കുടയേന്തിയ സ്ത്രീകള്‍, മുരളി പണിക്കരുടെ നേതൃത്വത്തില്‍ ചെണ്ടമേളം എന്നിവരടങ്ങിയ ഘോഷയാത്ര സ്‌കൂള്‍ അങ്കണത്തില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന സംഗമം പി.ടി.എ പ്രസിഡണ്ട് ഹാരിസ് ആറാട്ടുകടവിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ കെ.ജി.മാധവന്‍ ഉദ്ഘാടനം ചെയ്തു.പാലക്കുന്ന് ശ്രീ. ഭഗവതി ക്ഷേത്ര ഭരണ സമിതി ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ മുഖ്യാതിഥിയായി.മാനേജര്‍ സി.കെ. ശശി ആറാട്ടുകടവ് ,പാലക്കുന്ന് ശ്രീ. ഭഗവതി ക്ഷേത്ര ഭരണ സമിതി സെക്രട്ട്രറി ബാലകൃഷ്ണന്‍ പാക്കം,,പാലക്കുന്ന്ശ്രീ. ഭഗവതി ക്ഷേത്ര എരോല്‍ – ആറാട്ടുകടവ് പ്രാദേശിക സമിതി പ്രസിഡണ്ട് ഇ.വി.വെള്ളുങ്ങന്‍,,,പാലക്കുന്ന്ശ്രീ.ഭഗവതി ക്ഷേത്ര എരോല്‍ – ആറാട്ടുകടവ് മാതൃസമിതി പ്രസിണ്ടന്റ് ലക്ഷ്മി സുഗുണന്‍, ആറാട്ടുകടവ് എകെജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിനിധി ജഗദീശന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ആശ ടീച്ചര്‍ സ്വാഗതവും, എസ്.ആര്‍.ജി.കണ്‍വീനര്‍ സലീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള പo നോപകരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ :പായസം, നവാഗതര്‍ക്ക് മുഴുവന്‍ ബാഗ് (മാനേജ്മെന്റ് ), ഒന്നാം തരത്തിന് കുട, പ്രീ – ഖ്യെമറിക്ക് ക്രയോണ്‍സ്, എല്ലാവര്‍ക്കും നോട്ട് പുസ്തകം, പെന്‍സില്‍ (എ കെ ജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ആറാട്ടുകടവ്), എല്ലാവര്‍ക്കും നോട്ട് പുസ്തകം (എരോല്‍ – ആറാട്ടുകടവ് മാതൃസമിതി) സ്ലേറ്റ്, പെന്‍സില്‍ (എരോല്‍ – ആറാട്ടുകടവ് പ്രാദേശിക സമിതി) പ്രീ – പ്രൈമറി കുട്ടികള്‍ക്കുള്ള യൂണിഫോം (സ്റ്റാഫ് ).

Karipody

RANDOM NEWS

Arrest

റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് ; കരാറുകാരന്‍ അറസ്റ്റില്‍

വിദ്യാനഗര്‍: റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റും രസീതിയും നല്‍കി സര്‍ക്കാറിനെ വഞ്ചിച്ചുവെന്ന കേസില്‍ മുഖ്യപ്രതിയായ കരാറുകാരനെ …