Thursday , February 20 2020
Breaking News

കരിപ്പോടി എ എല്‍ പി സ്‌കൂളില്‍ വായനാ വസന്തം-ഗണിത ലാബ് ഉദ്ഘാടനം ഇന്ന്

ഉദുമ : കരിപ്പോടി എ എല്‍ പി സ്‌കൂളില്‍ അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ ചുവട് പിടിച്ചു കൊണ്ട് തയ്യാറാക്കിയ ആക്ഷന്‍ പ്ലാനിലെ സുപ്രധാന പദ്ധതികളായ ഗണിത ലാബിന്റെയും അമ്മ വായന- കുഞ്ഞു വായന (വയനാ വസന്തം) പരിപാടിയുടെയും ഉദ്ഘാടനം ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. ആറാട്ടുകടവ് ഫ്രണ്ട്‌സ് ആര്‍ട്‌സ് & സ്‌പ്പോര്‍ട്‌സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത് ക്ലബ്ബ് ഭാരവാഹികളുടെയും മദര്‍ പി ടി എ യുടെയും സഹായത്തോടെ ബി ആര്‍ സി ട്രൈനര്‍ ദിലീപ് കുമാര്‍ സാറിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ വെച്ച് നടന്ന ശില്പശാലയില്‍ പൂര്‍ത്തിയാക്കിയ ഗണിത ലാബിന്റെ ഉദ്ഘാടനം ഫ്രണ്ട്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ നിര്‍വ്വഹിക്കും. വായനാ വസന്തം പരിപാടിയുടെ ഉദ്ഘാടനം – കുട്ടികളുമായി സംവദിക്കല്‍ എന്നിവയ്ക്ക് പ്രശസ്ത എഴുത്തുകാരനും തച്ചങ്ങാട് ഗവ.ഹൈസ്‌കൂള്‍ അധ്യാപകനുമായ അഭിലാഷ്,പ്രസിദ്ധ കവിയത്രി ഭാര്‍ഗവിയമ്മ രാവണേശ്വരം എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ഡ് മെമ്പര്‍ കെ.ജി.മാധവന്‍, മാനേജര്‍ സി.കെ.ശശി, പ്രധാനധ്യാപിക ആശ ടീച്ചര്‍, എസ് എം സി ചെയര്‍മാന്‍ വി.ആര്‍.ഗംഗാധരന്‍, വികസന സമിതി ചെയര്‍മാന്‍ ശശി കട്ടയില്‍, ട്രഷറര്‍ കസ്തൂരി ബാലന്‍, പി ടി എ പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ്, മദര്‍ പി ടി എ പ്രസിഡന്റ് ഷീജ രാജീവ് എന്നിവര്‍ സംബന്ധിക്കും.

RANDOM NEWS

തൃക്കണ്ണാട് ഉത്സവം കൊടിയിറങ്ങി; ഇനി പാലക്കുന്നില്‍

പാലക്കുന്ന്: തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം കൊടിയിറങ്ങി. ബുധനാഴ്ച വൈകുന്നേരം ക്ഷേത്രത്തില്‍നിന്ന് തൃക്കണ്ണാടപ്പനെയും ശാസ്താവിനെയും പുറപ്പെട്ട ആറാട്ട് എഴുന്നള്ളത്തിന് …