Tuesday , June 18 2019
Breaking News
Karipody-A-L-P-School

കരിപ്പോടി എ എല്‍ പി സ്‌കൂളിന്റെ പ്രവേശനോത്സവം ജനകീയമായി

പാലക്കുന്ന്: ‘അക്കാദമിക മികവ് വിദ്യാലയ മികവ് ‘ എന്ന പ്രമേയവുമായി നടന്ന കരിപ്പോടി എ.എല്‍.പി.സ്‌കൂളിന്റെ പ്രവേശനോത്സവം ജനകീയമായി.ആറാട്ടുകടവ് എ കെ ജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പരിസരത്ത് നിന്ന് മാനേജ്‌മെന്റ് ഭാരവാഹികള്‍, പി.ടി.എ അംഗങ്ങള്‍, ക്ലബ്ബ് – കുടുംബ ശ്രീ – മാതൃസമിതി – പ്രാദേശിക സമിതി പ്രവര്‍ത്തകര്‍, മുത്തുക്കുടയേന്തിയ സ്ത്രീകള്‍, മുരളി പണിക്കരുടെ നേതൃത്വത്തില്‍ ചെണ്ടമേളം എന്നിവരടങ്ങിയ ഘോഷയാത്ര സ്‌കൂള്‍ അങ്കണത്തില്‍ സമാപിച്ചു.കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ വാട്‌സ്ആപ്പ്ഗ്രൂപ്പ് വഴി നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ്സ് മുറി റിട്ട. പ്രധാനധ്യാപകന്‍ ഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നടന്ന സംഗമം വാര്‍ഡ് മെമ്പര്‍ കെ.ജി.മാധവന്റെ അധ്യക്ഷതയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പ്രശസ്ത സാഹിത്യകാരന്‍ പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു.പാലക്കുന്ന് കഴകം ശ്രീ. ഭഗവതി ക്ഷേത്ര ഭരണ സമിതി ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ മുഖ്യാതിഥിയായി.മാനേജര്‍ സി.കെ. ശശി ആറാട്ടുകടവ് ,ഗോപാലന്‍ മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ്, മദര്‍ പി ടി എ പ്രസിഡന്റ് ഷീജ രാജീവ്,പാലക്കുന്ന്ശ്രീ. ഭഗവതി ക്ഷേത്ര എരോല്‍ – ആറാട്ടുകടവ് പ്രാദേശിക സമിതി പ്രസിഡണ്ട് ഇ.വി.വെള്ളുങ്ങന്‍ പാലക്കുന്ന്ശ്രീ.ഭഗവതി ക്ഷേത്ര എരോല്‍ – ആറാട്ടുകടവ് മാതൃസമിതിയംഗം ലക്ഷ്മി,ആറാട്ടുകടവ് എ കെ ജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിനിധി രഞ്ജിത്ത് കട്ടയില്‍,ഫ്രണ്ട്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിനിധി സ്വരാഗ് എന്നിവര്‍ സംബന്ധിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള പo നോപകരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ :പായസം, നവാഗതര്‍ക്ക് മുഴുവന്‍ ബാഗ് (മാനേജ്മെന്റ് ),ഒന്ന് മുതല്‍ നാല് വരെയുള്ളവര്‍ക്ക് പേന, നോട്ട് ബുക്ക് ,പ്രീ – പ്രൈമറി കുട്ടികള്‍ക്ക് ക്രയോണ്‍സ്(എ കെ ജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ആറാട്ടുകടവ്), എല്ലാവര്‍ക്കും നോട്ട് പുസ്തകം (എരോല്‍ – ആറാട്ടുകടവ് മാതൃസമിതി) സ്ലേറ്റ്, പെന്‍സില്‍ (എരോല്‍ – ആറാട്ടുകടവ് പ്രാദേശിക സമിതി) പ്രീ – പ്രൈമറി കുട്ടികള്‍ക്കുള്ള യൂണിഫോം (സ്റ്റാഫ് ), പ്രധാനധ്യാപിക ആശ ടീച്ചര്‍ സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ സലിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Karipody-A-L-P-School-1 Karipody-A-L-P-School-2 Karipody-A-L-P-School-3

RANDOM NEWS

Pinaray

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ പദവിയോടു കൂടി പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് …