Wednesday , September 18 2019
Breaking News
Karnataka

വിമതരെ അയോഗ്യരാക്കാന്‍ ശുപാര്‍ശ, സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ തകര്‍ച്ചയില്‍. രാജിനല്‍കിയതിന് പിന്നാലെ സംസ്ഥാനം വിട്ട വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതാണ് സര്‍ക്കാരിന്റെ പതനം അനിവാര്യമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ 18 എംഎല്‍എമാര്‍ പങ്കെടുത്തില്ല.

ഇതില്‍ ആറ് പേര്‍ നേതൃത്വത്തിന് പങ്കെടുക്കാന്‍ കഴിയാത്തതില്‍ കൃത്യമായ വിശദീകരിച്ച് കത്ത് നല്‍കി. ബാക്കി 12 എംഎല്‍എമാരെ അയോഗ്യരാക്കാനാണ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സമയം വൈകിയിട്ടില്ല, ഇനിയും വിമതര്‍ക്ക് മടങ്ങിവരാമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ഇവര്‍ അയോഗ്യരാക്കപ്പെട്ടാല്‍ മന്ത്രിപദവി അടക്കം വഹിക്കാന്‍ കഴിയില്ല. മുംബൈയില്‍ അജ്ഞാത കേന്ദ്രത്തില്‍ കഴിയന്ന ഏഴ് എംഎല്‍എമാരില്‍ ഒരാള്‍ പോലും യോഗത്തിനെത്തിയില്ല. ഏറ്റവും ആദ്യം രാജിവച്ച ആനന്ദ് സിങ്, ഇന്നലെ വൈകിട്ട് രാജിവച്ച് ബിജെപി പക്ഷത്തേക്ക് മാറിയ റോഷന്‍ ബെയ്ഗ്, വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേശ് ജാര്‍ക്കിഹോളി എന്നിവരും രാജി നല്‍കിയവരുടെ കൂട്ടത്തില്‍ പെടുന്നു.

മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി ബെംഗളൂരുവിലുണ്ടായിരുന്നെങ്കിലും യോഗത്തിനെത്തിയില്ല. അതേ സമയം അദ്ദേഹത്തിന്റെ മകള്‍ സൗമ്യ റെഡ്ഡി യോഗത്തിനെത്തി. കോണ്‍ഗ്രസില്‍ നിന്ന് മാത്രം രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 14 ആയി.

RANDOM NEWS

Amit-Sha..

ബഹുകക്ഷി ജനാധിപത്യത്തിന്റെ ഫലപ്രാപ്തിയില്‍ സംശയമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്തപോലെ രാജ്യത്ത് ബഹുകക്ഷി ജനാധിപത്യം ലക്ഷ്യം കണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് …