Tuesday , October 16 2018
Breaking News
Congress

ബിജെപി വലിയ കക്ഷി, വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസ് മുന്നില്‍

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷയെങ്കിലും വോട്ടു വിഹിതത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടനുസരിച്ച് 122ല്‍ നിന്ന് 78 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസ് സംസ്ഥാനത്ത് പോള്‍ ചെയ്ത മൊത്തം വോട്ട് വിഹിതത്തിന്റെ 37.9 ശതമാനം പിടിച്ചപ്പോള്‍ 104 സീറ്റുകള്‍ നേടിയ ബിജെപിക്ക് 36.2 ശതമാനം വോട്ടുകളെ നേടാനായുള്ളൂ. 2013ല്‍ 40 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. തിരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് നിര്‍ണായക ശക്തിയായി മാറിയ ദേവാഗൗഡയുടെ ജെഡിഎസ് 18.5 ശതമാനം
വോട്ടുകള്‍ നേടി. 37 സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 40 സീറ്റുകള്‍ 37 ആയി കുറഞ്ഞിട്ടും ആര്‍ക്കും ഭൂരിപക്ഷമില്ലാത്തത് ജെഡിഎസിന് മുഖ്യമന്ത്രി പദം വരെ വാഗ്ദാനം ചെയ്യപ്പെടുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. മൂന്ന് പ്രധാനപാര്‍ട്ടികള്‍ കഴിഞ്ഞാല്‍ നാല് ശതമാനം വോട്ട് വിഹിതം നേടിയ
സ്വതന്ത്രരാണ് നാലാമതുള്ളത്. 0.9 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.

2008ല്‍ ബിജെപി അധികാരം പിടിച്ചപ്പോഴും കോണ്‍ഗ്രസ് തന്നെയായിരുന്നു വോട്ട് വിഹിതത്തില്‍ മുന്നില്‍ നിന്നിരുന്നത്. അന്ന് ബിജെപിക്ക് 33.86 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 34.76 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. 2013ല്‍ 36.76 ശതമാനം വോട്ട് വിഹിതത്തോടെ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 19.89 ശതമാനം മാത്രമായിരുന്നു അന്ന് ബിജെപിയുടെ വോട്ട് വിഹിതം..

224 അംഗ കര്‍ണാടക നിയമസഭയില്‍ തിരഞ്ഞെടുപ്പ് നടന്ന 222 സീറ്റുകളിലെ ഫലങ്ങളാണ് ഇന്ന് പുറത്തുവന്നത്. രാജരാജേശ്വരി നഗര്‍, ജയനഗര്‍ എന്നിവിടങ്ങളില്‍ ഇനി വോട്ടെടുപ്പ് നടക്കാനുണ്ട്.

RANDOM NEWS

Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ …