Wednesday , January 16 2019
Breaking News
Congress

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ്‌പോള്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വ്വേഫലം. തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും സര്‍വ്വേഫലങ്ങള്‍ പ്രവചിക്കുന്നു. അതേസമയം,റിപബ്ലിക് ടിവിയുടെ സര്‍വ്വേ പ്രവചിക്കുന്നത് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ്.
ഭൂരിപക്ഷം എക്‌സിറ്റ്‌പോളുകളെല്ലാം തന്നെ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷം നേടുമെന്ന് പറയുന്നില്ല. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ജെ ഡി എസിന്റെ നിലപാട് നിര്‍ണായകമാകുമെന്ന് തന്നെയാണ് എക്‌സിറ്റുപോളുകളും നല്‍കുന്ന സൂചന.

കോണ്‍ഗ്രസ് 90 മുതല്‍ 103 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. 80 മുതല്‍ 93 വരെ സീറ്റുകള്‍ ബി ജെ പി ക്ക് ലഭിക്കും. ജെഡി എസിന് 31 മുതല്‍ 39 വരെ സീറ്റുകളാണ് ലഭിക്കുക. ഇന്ത്യ ടുഡേ സര്‍വേയനുസരിച്ച് 106-118 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കും. 79 മുതല്‍ 92 സീറ്റുകളാവും ബി ജെ പി നേടുകയെന്നു സര്‍വേ പ്രവചിക്കുന്നു. 22-30 സീറ്റുകളാവും ജെ ഡി എസിന് ലഭിക്കുക.

RANDOM NEWS

-------------

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം : മോദി

കൊല്ലം: ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പംനിന്ന പാര്‍ട്ടി ബി.ജെ.പി. മാത്രമാണെന്ന് പ്രധാനമമന്ത്രി നരേന്ദ്രമോദി. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് വ്യക്തമാണെന്നും …