Wednesday , May 22 2019
Breaking News
river

ജലസേചന പമ്പുകള്‍ എടുത്തുമാറ്റരുത്: കര്‍ഷക സംഘം

കാസര്‍കോട് : കര്‍ഷകരുടെ കൃഷി നശിപ്പിക്കുന്ന നിലയില്‍ പുഴകളില്‍ നിന്ന് ജലസേചന പമ്പുകള്‍ എടുത്തുമാറ്റുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി നിര്‍ത്തണമെന്ന് കര്‍ഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ വടക്കന്‍ ഭാഗങ്ങളിലും മറ്റും പുഴകളില്‍ നിന്നുള്ള വെള്ളമാണ് കൃഷിക്ക് കര്‍ഷകര്‍ ആശ്രയിക്കുന്നത്. വേനല്‍കാലത്ത് പുഴയില്‍ നിന്ന് പമ്പുപയോഗിച്ചാണ് ജലസേചനം നടത്തുന്നത്. പമ്പുകളുടെ ഉപയോഗത്തില്‍ ശാസ്ത്രീയമായ നിയന്ത്രണമാകാം. അതിന് പകരം പമ്പുകള്‍ പുര്‍ണമായും പിടിച്ചെടുക്കുന്നത് കൃഷിനാശത്തിന് വഴിവെക്കും. ഇതിനെതിരെ ശക്തമായ പ്രതിഷേധം കര്‍ഷകര്‍ക്കിടയിലുണ്ട്. കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് നടപടികള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റും മണ്ണെണ്ണയും വിതരണം ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും ഇതുവരെ നല്‍കിയിട്ടില്ല. ഇതും കൃഷിനാശത്തിന് കാരണമാകുന്നു. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി ഉടന്‍ വിതരണം ചെയ്യണം. ബജറ്റില്‍ 500 കോടി രൂപ നീക്കിവെച്ചിട്ടും തുക നല്‍കുന്നത് വൈകുകയാണ്.

RANDOM NEWS

periya-Murder

പെരിയ ഇരട്ടക്കൊല: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റി

കൊച്ചി ; പെരിയ ഇരട്ടക്കൊലപാതക കേസില്‍ പോലീസിന് വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന് …