Monday , October 15 2018
Breaking News
vikshepam

ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ചെന്നൈ: ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി-40 റോക്കറ്റ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിക്ഷേപണം നടന്നത്. പേടകത്തിലെ ചെറു ഉപഗ്രങ്ങളെല്ലാം വിജയകരമായി വേര്‍പെട്ട് ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ഇന്നലെ പുലര്‍ച്ചെ 5.29ന് വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരുന്നു.
കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും അടക്കം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍.

ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കാര്‍ട്ടോസാറ്റ് ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ്, റോഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റം ലക്ഷ്യം വെച്ചാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിക്കുന്നത്. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങളും നല്‍കാന്‍ കഴിയുന്ന
മള്‍ട്ടി-സ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത. രണ്ട് മണിക്കൂറിന് ശേഷമെ വിക്ഷേപണം വിജയകരമാണോ എന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിക്കു.

RANDOM NEWS

Arrested

മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ചുവയസുകാരിയെ പീഡിപ്പിച്ച ഗായകന്‍ റിമാന്റില്‍

നീലേശ്വരം: മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഗായകനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറപ്പുറത്തെ സുബൈറി(40)നെയാണ് നീലേശ്വരം എസ്‌ഐ …