Sunday , September 15 2019
Breaking News
Marannam

കാസര്‍കോട് സ്വദേശിയുടെ മയ്യത്ത് മക്കയില്‍ ഖബറടക്കി

മക്ക : കഴിഞ്ഞ ദിവസം മക്കയില്‍ വെച്ച് മരിച്ച ഒളയത്തടുക്ക റഹ്മത്ത് നഗറിലെ തളങ്കര അബ്ദുല്ലയുടെ മകനും കാസര്‍കോട് പഴയ ബസ്റ്റാന്റ് ക്രോസ്സ് റോഡിലെ വസ്ത്ര വ്യാപാരിയുമായ ടി എ മുഹമ്മദ് ശാഫിയുടെ മൃതദേഹം മഗ്രിബ് നമസ്‌കാരത്തിന് ശേഷം മക്കയിലെ ജന്നത്തുല്‍ മുഅല്ലയില്‍ കബറടക്കി. തളങ്കര ബാങ്കോട് സ്വദേശിയായ ഭാര്യ റാബിയയും ഷാഫിയും കഴിഞ്ഞ ആഴ്ചയാണ് ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയത്. ഉംറ കര്‍മം നിര്‍വഹിച്ച് മദീനയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് വ്യാഴാഴ്ച രാവിലെ മക്കയില്‍ വെച്ച് ദേഹാസ്വസ്ഥത അനുഭപ്പെട്ടത് ഉടനെ മക്കയിലെ അല്‍നൂര്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോവുകയും എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മരണാന്തര നടപടികള്‍ക്കും ചടങ്ങിനും കെഎംസിസി നേതാക്കളായ അന്‍വര്‍ ചേരങ്കൈ,ഹസ്സന്‍ ബത്തേരി,അബ്ദുല്‍ കാദര്‍ മിഹ്റാജ്,ഹനീഫ് ബന്തിയോട്,മക്കാ കാസറഗോഡ് ഐക്യ വേദി ജനറല്‍ സെക്രട്ടറി കബീര്‍ ചേരൂര്‍ തുടങ്ങി ജിദ്ദയിലുള്ളവരും മക്കയിലുള്ള കാസര്‍കോട് സ്വദേശികളും പങ്കെടുത്തു .

RANDOM NEWS

Deadbody

കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം : വീട്ടില്‍ നിന്നും കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട്ടെ മേലേമുറിയില്‍ ടെസ്സിയുടെ (48) മൃതദേഹമാണ് …