Thursday , July 18 2019
Breaking News
Muslim-League--BJP

കാസര്‍കോട് നഗരസഭയില്‍ ലീഗിന് 20 സീറ്റ് : ബി ജെ പി മൂന്ന് സീറ്റ് പിടിച്ചെടുത്തു

Muslim-League--BJP

കാസര്‍കോട് : കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗിന് 20 സീറ്റുകള്‍ ലഭിച്ചു. മൂന്നു സീറ്റുകള്‍ നഷ്ടമായി. അതേസമയം ബി ജെ പി 11 സീറ്റില്‍ നിന്നും 14 സീറ്റുകള്‍ നേടി കരുത്തരായി. സി പി എം ഒരു സീറ്റ് നിലനിര്‍ത്തി. എന്നാല്‍ രണ്ടു സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല.

മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു എന്നതും കാസര്‍കോട് നഗരസഭയിലെ പ്രത്യേകതയാണ്. ഇതില്‍ മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റായ ഫോര്‍ട്ട് റോഡില്‍ വിമത സ്ഥാനാര്‍ത്ഥി റാഷിദ് പൂരണത്തിന്റെ വിജയവും മുസ്ലിം ലീഗിന്റെ മറ്റൊരു സിറ്റിംഗ് സീറ്റായ പള്ളത്ത് വൈസ് ചെയര്‍മാന്‍ ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന അബ്ബാസ് ബീഗത്തിന്റെ പരാജയവും ലീഗിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഒരു വോട്ടിനാണ് അബ്ബാസ് ബീഗം പരാജയപ്പെട്ടത്.

മുസ്ലിം ലീഗിന്റെ മറ്റൊരു സിറ്റിംഗ് സീറ്റായ അടുക്കത്ത് ബയലില്‍ എ എം ഫിറോസ് സ്വന്തന്ത്ര സ്ഥാനാര്‍ത്ഥി എ എം ഹനീഫയോട് 42 വോട്ടിന് തോറ്റു.

കോണ്‍ഗ്രസിന്റെ കൈയിലുണ്ടായിരുന്ന 10ാം വാര്‍ഡായ വിദ്യാനഗറും 38ാം വാര്‍ഡായ ലൈറ്റ് ഹൗസും ബി ജെ പി പിടിച്ചെടുത്തു. എല്‍ ഡി എഫില്‍നിന്നും 37ാം വാര്‍ഡായ കടപ്പുറവും ബി ജെ പി പിടിച്ചെടുത്തു. വിദ്യാനഗര്‍ വാര്‍ഡില്‍ ബി ജെ പിയിലെ കെ സവിത യു ഡി എഫിലെ നിര്‍മല മാധവനെ 158 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പിച്ചത്. ലൈറ്റ് ഹൗസ് വാര്‍ഡില്‍ ബി ജെ പിയിലെ കെ ജി മനോഹരന്‍ കോണ്‍ഗ്രസിലെ സുനിലിനെ 137 വോട്ടിന് തോല്‍പിച്ചു. കടപ്പുറം വാര്‍ഡില്‍ ബി ജെ പിയുടെ എം ഉമ സി പി എമ്മിലെ എം ഷിമ്മിയെ 420 വോട്ടിന് തോല്‍പിച്ചു.

BJP-Winners

 

Muslim-League--BJP

Muslim-League-winners

Rush

winner

winner-1

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …