Tuesday , February 19 2019
Breaking News
Youth-Congress

അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ്; റെയില്‍വേ മൗനം പാലിക്കുന്നു; ജില്ല വന്‍ പ്രതിഷേധത്തിലേക്ക്-യൂത്ത് കോണ്‍ക്രസ് കുത്തിയിരിപ്പ് സമരം നടത്തി

കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തില്‍ ജനപ്രതിനിധികളുടെ കത്തിന് മറുപടിനല്‍കാതെ റെയില്‍വേ മൗനംപാലിക്കുന്നതില്‍ ജില്ല കടുത്ത പ്രതിഷേധത്തിലേക്ക്. റെയില്‍വേ ടൈംടേബിളിള്‍ ഉള്‍പ്പെട്ട കാസര്‍കോട് സ്റ്റേഷനെ ഒഴിവാക്കിയത് സംബന്ധിച്ച് ഒരു ഔദ്യോഗികക്കുറിപ്പും ഇതുവരെ നല്‍കിയിട്ടില്ല.എന്തുകൊണ്ടാണ് ജില്ലാ സ്റ്റേഷനില്‍ നിര്‍ത്താത്തതെന്നതിന് സാങ്കേതിക-കമേഴ്സ്യല്‍ വിഭാഗവും പ്രതികരിച്ചിട്ടില്ല. നിരാഹാരം, തീവണ്ടിതടയല്‍ ഉള്‍പ്പെടെ ജില്ലയുടെ പ്രതിഷേധം കനക്കുകയാണ്. ജൂണ്‍ ഒന്‍പതുമുതല്‍ കാസര്‍കോട്ട് നിര്‍ത്താതെ ഓടിത്തുടങ്ങിയ അന്ത്യോദയക്കുവേണ്ടി നിരവധി കത്തുകളാണ് അധികൃതര്‍ക്ക് നല്‍കിയത്. പി.കരുണാകരന്‍ എം.പി. ദക്ഷിണ മേഖലാ ജനറല്‍ മാനേജരെ ഫോണില്‍വിളിച്ചു. പരിഗണിക്കാമെന്ന് മറുപടിപറഞ്ഞിട്ട് ആഴ്ചകഴിഞ്ഞു. പക്ഷേ, തീരുമാനമൊന്നുമായില്ല.

ജില്ലയിലെത്തിയ വി.മുരളീധരന്‍ എം.പി.ക്ക് നിവേദനംനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം റെയില്‍വേ മന്ത്രിക്ക് കത്തുനല്‍കി. ഈ വണ്ടി ഓടുന്ന ആലപ്പുഴ, കാസര്‍കോട് എന്നീ പ്രധാന സ്റ്റേഷനുകളില്‍ നിര്‍ത്താത്തത് സംബന്ധിച്ച് വിശദമായ കത്താണ് മന്ത്രി പീയൂഷ് ഗോയലിന് നല്‍കിയത്. മറുപടിയുണ്ടായില്ല.
തിങ്കളാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.

കഴിഞ്ഞ ദിവസം പ്രതിഷേധസൂചകമായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. തീവണ്ടിയുടെ ചങ്ങലവലിച്ച് കാസര്‍കോട്ട് നിര്‍ത്തിച്ചു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പാളത്തിലിരുന്ന് തീവണ്ടിയുടെ ചങ്ങലവലിച്ച് കാസര്‍കോട്ട് നിര്‍ത്തിച്ചു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പാളത്തിലിരുന്ന് തീവണ്ടി തടഞ്ഞു. തീവണ്ടിയാത്രക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ചെറുവത്തൂരില്‍ പന്തംകൊളുത്തിപ്രകടനം നടത്തി. സംസ്ഥാന അധ്യാപക ജേതാവ് രാജന്‍ കരിവെള്ളൂരിനുപിന്നാലെ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജ് ഐങ്ങോത്ത് നിരാഹാരസമരം തുടങ്ങി. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ റെയില്‍വേ മന്ത്രിക്ക് കത്തയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 29-ന്
എ.ഐ.വൈ.എഫ്. തീവണ്ടി തടയും. ജൂലായ് ഒന്നുമുതല്‍ പി.കരുണാകരന്‍ എം.പി. നിരാഹാരം നടത്തുന്നുണ്ട്..

RANDOM NEWS

Mullappally-Visit

കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛന്റെ മുന്നില്‍ വിതുമ്പിക്കരഞ്ഞ് മുല്ലപ്പള്ളി;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി 25 ലക്ഷംരൂപ വീതം ധനസഹായം നല്‍കും

കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ പി …