Saturday , October 21 2017
Breaking News
Kuwait

കാസര്‍കോട് ഉത്സവ് 2017 – പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി : കുവൈറ്റ് കാസറഗോഡ് ഉത്സവ് 2017 ഓണം ഈദ് ആഘോഷം ഒക്ടോബര് 6ന് വെള്ളിയാഴ്ച രാവിലെ മുതല്‍ ഇന്റഗ്രേറ്റഡ് സ്‌കൂള്‍ അബ്ബാസിയയില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കെ ഇ എ (കാസര്‍കോട് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍) അറിയിച്ചു . കാസറഗോഡ് ഉത്സവ് പോസ്റ്റര്‍ പ്രകാശനം കെ ഇ എ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ അസോസിയേറ്റ്‌സ് ഇന്‍ കുവൈറ്റ് അഷ്‌റഫ് അയ്യൂരിന് നല്‍കി നിര്‍വ്വഹിച്ചു. കെ.ഇ.എ പ്രസിഡന്റ് അനില്‍ കള്ളാര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുന്‍ഹി, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, കണ്‍വീനര്‍ നാസര്‍ പി എ, മറ്റു സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്, ബാഹുബലി ഫെയിം നയന നായര്‍ എന്നിവര്‍ നയിക്കുന്ന സംഗീത സന്ധ്യ, പ്രശസ്ത കലാകാരി ദീപ സന്തോഷ് മംഗളൂര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, കെ ഇ എ ബാന്‍ഡിലെ കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിരക്കളി, ഒപ്പന, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍, നാട്ടിലെയും കുവൈറ്റിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, പൂക്കള മത്സരം, സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍ മത്സരം, പായസ മത്സരം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് ആഘോഷകമ്മിറ്റി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

RANDOM NEWS

KMCC

റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി കെ.എസ്.അബ്ദുല്ല അവാര്‍ഡ് ലണ്ടന്‍ മുഹമ്മദ് ഹാജിക്ക് സമ്മാനിച്ചു

ഉപ്പള: റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ രണ്ടാമത് കെ.എസ്.അബ്ദുല്ല അവാര്‍ഡ് ലണ്ടന്‍ മുഹമ്മദ് ഹാജിക്ക് സമ്മാനിച്ചു. ഉപ്പള വ്യാപര …