Thursday , February 22 2018
Breaking News
C-M-Abdullah-Mau;la

ഖാസികേസ്: പി.ഡി.പി നേതാവിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

C-M-Abdullah-Mau;laകാസര്‍കോട്: ചെമ്പിരിക്ക-മംഗലാപുരം ഖാസിയും സമസ്ത മുന്‍ സംസ്ഥാന ഉപാധ്യക്ഷനുമായ സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പി.ഡി.പി നേതാവിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെയാണ് സി.ബി.ഐ ഡിവൈ.എസ്.പി പി.ഡാര്‍വിന്‍ നോട്ടീസയച്ച് വിളിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11ന് സി.ബി.ഐ കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.ഖാസി കേസില്‍ ആദൂര്‍ പരപ്പ സ്വദേശിയും നീലേശ്വരത്തെ ഓട്ടോ ഡ്രൈവറുമായിരുന്ന യുവാവ് നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നിസാം മേത്തര്‍ കാസര്‍കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അറിയുന്നതിനാണ് സി.ബി.ഐ നോട്ടീസ് നല്‍കി വിളിപ്പിച്ചതെന്നാണ് സൂചന.

RANDOM NEWS

Akramam

ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ നാലംഗ സംഘം അഴിഞ്ഞാടി ; 3 പേര്‍ വെട്ടേറ്റ് ആശുപത്രിയില്‍

ഹൊസങ്കടി: ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ നാലംഗ സംഘം അഴിഞ്ഞാടി. ആറ് പേര്‍ക്ക് പരിക്കേറ്റു. വെട്ടേറ്റ മൂന്ന് പേരെ മംഗളൂരുവിലെ ആസ്പത്രിയില്‍ …