ന്യൂഡല്‍ഹി: പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 2500 കോടിയുടെ അധിക സഹായവുമായി കേന്ദ്രസര്‍ക്കാര്‍. നേരത്തെ നല്കിയ 600 കോടി രൂപയ്ക്ക് പുറമെയാണ് ഇതോടെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സഹായം 3100 കോടി രൂപയാകും..
ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേരളത്തിനുള്ള സഹായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തിലുള്ള പ്രഖ്യാപനം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടേതായിരിക്കും. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിക്കും.
പ്രളയക്കെടുതിയില്‍ കേരളത്തിന് 4800 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കൂടുതല്‍ സഹായം നല്കാന് തീരുമാനമെടുത്തത്. കേന്ദ്ര സഹായങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, എന്തിനുവേണ്ടിയാണോ സാമ്പത്തിക സഹായം നല്‍കിയത് അതിനുമാത്രമെ ഉപയോഗിക്കാവൂ എന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് അയച്ചിരുന്നു.