Monday , December 17 2018
Breaking News
Vollyball

റെയില്‍വേസിനെ തറപറ്റിച്ച് പുരുഷ വോളിയില്‍ കേരളം ചാമ്പ്യന്മാര്‍

കോഴിക്കോട്; ദേശീയ വോളി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ റെയില്‍വേസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കേരള പുരുഷ ടീം. നാല് സെറ്റുകള്‍ നീണ്ട പുരുഷ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് റെയില്‍വേസിനെ തറപറ്റിച്ചാണ് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: (2426, 2523, 2519, 2521). കഴിഞ്ഞ തവണയും ഫൈനലില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ വിജയം.

ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച ഫോമില്‍ കളിച്ച റെയില്‍വേസ് വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ് 2624 എന്ന സ്‌കോറില്‍ സ്വന്തമാക്കി. എന്നാല്‍ സ്വന്തം തട്ടകത്തില്‍ വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത കേരള താരങ്ങള്‍ പിന്നീടുള്ള മൂന്നു സെറ്റുകളും തിരിച്ചുപിടിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. മൂന്നും നാലും സെറ്റുകളില്‍ വ്യക്തമായ ലീഡോടെയാണ് കേരളം മുന്നേറിയത്. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്, തുടര്‍ച്ചയായ രണ്ടാമത്തെയും. ഒറ്റ മത്സരങ്ങളില്‍ പോലും തോല്‍വി അറിയാതെയാണ് ഇത്തവണ കേരളത്തിന്റെ കിരീട നേട്ടം.

RANDOM NEWS

Sindhu

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം സിന്ധുവിന്

ഗ്വാങ്ചൗ: ബാഡ്മിന്റണ്‍ സീസണൊടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. …