കാസര്‍കോട്: കറുത്ത നിറത്തിലുള്ള സണ്‍ഗ്ലാസ് ഒട്ടിച്ച ഓംനി വാനിലെത്തിയ സംഘം മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വിവരമറിഞ്ഞ് കാസര്‍കോട് സി ഐ അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം തുടങ്ങി.
ബുധനാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം. വാനിലെത്തിയ സംഘം തന്റെ അരികില്‍ വാഹനം നിര്‍ത്തുകയും വാതില്‍ തുറന്നപ്പോള്‍ അകത്തുണ്ടായിരുന്ന രണ്ട് കുട്ടികളും താനും രക്ഷപ്പെട്ടുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ബഹളം വെച്ചപ്പോള്‍ സംഘം രക്ഷപ്പെട്ടതായും കുട്ടി പറഞ്ഞു.
സംഭവം ഗൗരവത്തിലെടുത്തിട്ടില്ലെങ്കിലും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
