Friday , July 10 2020
Breaking News

കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരേ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്

കാസര്‍കോട്: മാധ്യമ മേഖലയെ ബാധിക്കുന്ന കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരേ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു’ പ്രസ് ക്ലബ്ബ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് വേജ് കോഡ് ബില്ലിന്റെ കോപ്പികള്‍ കത്തിച്ചു. പ്രതിഷേധ സമരം എസ്.ടി.യു.ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി. എ. ഷാഫി അധ്യക്ഷത വഹിച്ചു. സി. ഐ. ടി. യു. ജില്ലാ സെക്രട്ടറി ടി. വി. ഗോവിന്ദന്‍, എ. ഐ. ടി. യു. സി. ജില്ലാ സെക്രട്ടറി വി. രാജന്‍, എഫ്,.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, മാധ്യമ പ്രവര്‍ത്തകരായ രവീന്ദ്രന്‍ രാവണേശ്വരം, വിനോയ് മാത്യു, ജയകൃഷ്ണന്‍ നരികുട്ടി, സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് ജോ. സെക്രട്ടറി കെ.വി.പത്മേഷ് സ്വാഗതം പറഞ്ഞു. ഷാഫി തെരുവത്ത്, ഷൈജു പിലാത്തറ, അബ്ദുല്ല കുഞ്ഞി ഉദുമ. ആലൂര്‍ അബ്ദുല്‍ റഹ്മാന്‍, കെ. ഗംഗാധര, പ്രദീപ് നാരായണന്‍, കെ.കെ.അനീഷ്, ഉദിനൂര്‍ സുകുമാരന്‍ നേതൃത്വം നല്‍കി.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ : 15പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് …