Sunday , November 18 2018
Breaking News
ad451

യുഎഇ ദേശീയ ദിനാഘോഷത്തിന് നിറപ്പകിട്ടേകാന്‍ കളനാട് സ്വദേശികൾ രൂപകൽപ്പന ചെയ്ത “കെഎല്‍ 14 കാസര്‍കോടിയന്‍ ടീഷര്‍ട്ടും” (PHOTOS)

കളനാട് സ്വദേശികളായ സെമീര്‍ ഡിഎം, സുഫൈദ്, സാഹിര്‍്, അന്‍വര്‍, ശറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ടീഷര്‍ട്ട് രൂപകല്‍പന ചെയ്തത്

അബൂദാബി ഡിസംബര്‍ രണ്ടിലെ യുഎഇ 45ാ ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ എമിറേറ്റ്‌സുകള്‍ ഒരുക്കങ്ങള്‍ തകൃതിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ തലസ്ഥാന എമിറേറ്റായ അബൂദാബിയിലെ കാസര്‍കോടന്‍ യുവാക്കള്‍ വേഷത്തില്‍ വൈവിധ്യം പരീക്ഷിച്ച് ആഘോഷം കെങ്കേമമാക്കാനൊരുങ്ങുകയാണ്. യുഎഇക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ടീഷര്‍ട്ടാണ് കാസര്‍കോട്ടെ മൊഞ്ച•ാര്‍ ഇത്തവണ വിപണിയിറക്കി ട്രെന്റാക്കിമാറ്റിയത്. യുഎഇ സ്ഥാപകന്‍ ശൈഖ് സായിദ് അല്‍ നഹ്യാന്റെ നാധേയത്തിലുള്ള അബൂദാബിയിലെ പട്ടണത്തിലെ മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്‌സിലെ 200 ഓളം വരുന്ന കാസര്‍കോടന്‍ യുവാക്കളാണ് ദേശീയ ദിനത്തില്‍ കെ എല്‍ 14 കാസര്‍കോടിയന്‍ ടീഷര്‍ട്ട് ധരിച്ച് ശ്രേഷ്ഠ രാജ്യത്തിന് സ്ഥാപകദിനത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. കളനാട് സ്വദേശികളായ സെമീര്‍ ഡിഎം, സുഫൈദ്, സാഹിര്‍്, അന്‍വര്‍, ശറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ടീഷര്‍ട്ട് രൂപകല്‍പന ചെയ്തത്. വെള്ള ടീ ഷര്‍ട്ടില്‍ തോളിന്റെ ഇരുവശത്തും യുഎഇ പതാകയുടെ മാതൃകയില്‍ ചതുര്‍നിറങ്ങള്‍ ചാര്‍ത്തിയിട്ടുണ്ട്. നെഞ്ചിന്റെ വലത് ഭാഗത്തുള്ള യുഎഇ വാര്‍ഷികത്തെ സൂചിപ്പിക്കുന്ന 45 എന്ന അക്കവും അബൂദാബി എമിറേറ്റിന്റെ ചിഹ്നവും, ഇടത് ഭാഗത്തുള്ള കാസര്‍കോടിനെ സൂചിപ്പിക്കുന്ന കെഎല്‍ 14 ഉം തങ്ങള്‍ പോറ്റു നാടിനെയും പെറ്റ നാടിനെയും നെഞ്ചോടു ചേര്‍ത്തുവെക്കുന്നതിനെ അടയാളപ്പെടുത്തുന്നതാണെന്ന് അവര്‍ അവകാശപ്പെടുന്നു. ടീഷര്‍ട്ടിന്റെ മധ്യഭാഗത്ത് പ്രസരിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി ഫ്രീക്കന്‍ ലുക്കില്‍ വടിവൊപ്പിച്ച താടിയും മീശയും മുടിയും മിനുക്കി കണ്ണടവെച്ച പുരുഷശിരസ്സും അതിന്റെ അടിഭാഗത്ത് ഇന്ത്യന്‍ നമ്പര്‍ പ്ലേറ്റ് മാതൃകയില്‍ ഐ എന്‍ ഡി കെഎല്‍ 14 എന്നും അതോടൊപ്പം ്ആംഗലേയ ഇറ്റാലിക് ശൈലിയില്‍ കാസര്‍കോടിയന്‍ എന്ന് എഴുത്തും ഡിസൈന്‍ ചെയ്തിട്ടുണ്ട്. പിറകില്‍ അബൂദാബി ചിഹ്നവും വലിയ അക്ഷരത്തില്‍ യൂണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന ആംഗേലയ ലിഖിതവും കൂടെ യുഎഇ യെ ഞാന്‍ ഇഷ്ടപ്പെടുന്ന ആംഗ്യം കാണിക്കുന്ന യുഎഇ യുടെ നിറത്തില്‍ ചാലിച്ച കൈപത്തിയും ടീഷര്‍ട്ടിനെ ആകര്‍ഷകമാക്കുന്നു. ടീഷര്‍ട്ടിന് വേ്ണ്ടി 200 ല്‍ അധികം അപേക്ഷകളുണ്ടായിരുന്നെങ്കിലും സമയമില്ലാത്തതിനാല്‍ 200 ന്റെ മാത്രം പ്രിന്റ് പൂര്‍ത്തികരിക്കുകയായിരുന്നെന്നും ദേശീയ ദിനത്തില്‍ ഒരേ വേഷത്തില്‍ അണിനിരന്ന് യുഎഇ എന്ന മഹത് രാഷ്ട്രത്തിന്് ഊഷമള അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുമെന്ന് അവര്‍ അറിയിച്ചു.

ad452 ad453

RANDOM NEWS

Death-Madhavan-Nair-and-Accused-Shyam

പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു; പ്രതി പോലീസ് പിടിയില്‍

കാസര്‍കോട്: പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം …