Wednesday , July 18 2018
Breaking News
KMCC

യു. എ.ഇ ലോകത്തിനു നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി

ദുബൈ: യു.എ.ഇ നാല്‍പ്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രമായി യു.എ.ഇ മാറിയ സന്തോഷമാണ് ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കാനുള്ളതെന്ന് ദുബൈ ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (എമിഗ്രേഷന്‍) ഡയറക്റ്റര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി അഭിപ്രായപെട്ടു.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ പിന്നിട്ട നാല്പത്തിയാറു വര്‍ഷങ്ങള്‍ പുരോഗതിയുടേതും സമൃദ്ദിയുടേതുമാണ്. ലോകത്തിന്റെ എല്ലാ ദിക്കുകളില്‍ നിന്നുമെത്തുന്ന മനുഷ്യര്‍ ഈ രാജ്യത്തിന്റെ ആതിഥ്യം സ്വീകരിക്കുന്നു. തദ്ദേശീയരായ ജനങ്ങളോടൊപ്പം ചേര്‍ന്ന് വിദേശികളും ഈ നാട് കെട്ടിപ്പടുക്കാന്‍ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്.ഈ ആഘോഷ വേളയില്‍ അവരുടെ സേവനങ്ങള്‍ കൂടി അനുസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസന കുതിപ്പാണ് യു. എ.ഇയെ കലോകത്തിന് പ്രിയങ്കരമാക്കുന്നത്. രാഷ്ട്ര ശില്പികളിടേയും നായകരുടെയും ധിഷണയും കാഴ്ചപ്പാടുകളും മാറ്റത്തിന്റെ വേഗതക്ക് ആക്കം കൂട്ടിയ കഥ കൂടിയാണ് യു.എ.ഇ യുടേത് എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ട ഇന്ത്യയു.എ.ഇ ബന്ധം സാമൂഹിക സാംസ്‌കാരിക, സാമ്പത്തിക മേഖലകളിലൊക്കെയും ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നും, ഇന്ത്യ അറബ് ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ആത്മ ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ദുബായ് കെഎംസിസി എല്ലാ വര്‍ഷവും നടത്തുന്ന ആഘോഷ പരിപാടികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

Kroyesh

ഇംഗ്ലണ്ട് വീണു, ചരിത്രം കുറിച്ച് ക്രൊയേഷ്യ

മോസ്‌ക്കോ: ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഇതാ പുതിയൊരു ചരിത്രം. ലോകകപ്പില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടൊരു ചരിത്രം. ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. …