Thursday , September 20 2018
Breaking News
Ashraya

കെ.എം.സി.സി ആശ്രയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ബദിയടുക്കയും സംയുക്തമായി നല്‍കുന്ന ആശ്രയ ആംബുലന്‍സിന്റെ താക്കോല്‍ദാനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. ബദിയടുക്കയില്‍ നടന്ന മലയോര സമ്മേളന വേദിയില്‍ നടന്ന ചടങ്ങില്‍ ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് പിലാങ്കട്ട, ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ് ഗോളിയടുക്ക, ട്രഷറര്‍ അഷ്‌റഫ് കുക്കംകൂടല്‍, വൈസ് പ്രിസഡണ്ടുമാരായ മുനീര്‍ ബീജന്തടുക്ക, സിദ്ദീഖ് കാട്മന, അസീസ് ചിമ്മിലടുക്ക, മുന്‍ ട്രഷറര്‍ എം.എസ് മൊയ്തീന്‍ സംബന്ധിച്ചു.
യാത്രാക്ലേശം നേരിടുന്ന മലയോര മേഖലകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷങ്ങളിലൊന്നായിരുന്നു ഈ മേഖലകളില്‍ സേവനത്തിനായി ആംബുലന്‍സ് സേവനം. നാലുമാസങ്ങള്‍ക്ക് മുമ്പ് പുനഃസംഘടിപ്പിച്ച കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യകാരുണ്യ പദ്ധതിയായി പ്രഥമ പരിഗണന നല്‍കിയാണ് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിനോടൊപ്പം ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്.

RANDOM NEWS

Food

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

നീലേശ്വരം: നഗരസഭാപരിധിയിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍നിന്ന് പഴകിയതും ഉപയോഗശൂന്യവുമായ …