Monday , September 24 2018
Breaking News
KMCC

എം പി ജാഫറിന് കെഎംസിസി സ്വീകരണം നല്‍കി

അബൂദാബി: ഹൃസ്വ സന്ദര്‍ശനാര്‍ഥം യു എ ഇ യില്‍ എത്തിയ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം പി ജാഫര്‍ ബല്ലാകടപ്പുറത്തിന് അബൂദാബി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെഎംസിസി സ്വീകരണം നല്‍കി. അഷ്‌റഫ് സിയാറത്തിങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇല്‍യാസ് ബല്ല സ്വാഗതവും എം പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. 8 വയസ്സുകാരി ആസിഫ ഭാനുവിന് കൊലപാതകികളെ സംരക്ഷിക്കാനുള്ള ഭരണാധികാരികളുടെ ശ്രമത്തിനെതിരെയും കേസിലെ നീതി നിഷേധത്തിനെതിരെയും ശക്തമായി പ്രതിഷേധിച്ചു. എം പി ജാഫര്‍ സാഹിബിനെ പ്രസിഡണ്ട് അഷ്‌റഫ് സിയാറത്തിങ്കര ഷാള്‍ അണിയിച്ചു. കെഎംസിസി കാസറഗോഡ് ജില്ല പ്രസിഡണ്ട് പി കെ അഹമദ്,വൈസ് പ്രസിഡണ്ട് അസീസ് പെര്‍മുദ, കെകെ സുബൈര്‍,റിയാസ് സി എന്നിവര്‍ സന്നിഹിദരായിരുന്നു.
കല്യാണ ബസ്സ് പിന്നോട്ട് എടുക്കുമ്പോള്‍ അപകടത്തില്‍ പെട്ട് മരണപ്പെട്ട നാദിറ, മുസ്ലിം ലീഗ് നേതാവും ഹോസ്ദുര്‍ഗ് താലൂക്ക് പഴയകാല ഗ്രീന്‍ &വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ പി എച് യൂസുഫ്, കെഎംസിസി പ്രവര്‍ത്തകന്‍ ആയിരുന്ന സി എച് കുഞ്ഞബ്ദുള്ള ബല്ലാ കടപ്പുറം എന്നിവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. റമളാന്‍ റിലീഫ് നടത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ക്കുള്ള രൂപരേഖ യോഗം പാസ്സാക്കി. കാസര്‍ഗോഡ് ജില്ല കെഎംസിസി ജോയിന്‍ സെക്രട്ടറി ഷാഫി സിയാറത്തിങ്കര, സഫീര്‍ കൂളിയങ്കാല്‍, ഫൈസല്‍ ഞാണിക്കടവ്, മൊയ്തീന്‍ ബല്ല,റഫീഖ് കൂളിയങ്കാല്‍, യാക്കൂബ് ആവിയില്‍, ലത്തീഫ് സിയാറത്തിങ്കര എന്നിവര്‍ പ്രസംഗിച്ചു. സഹീദ് പാട്ടില്ലത്ത് നന്ദി പ്രകാശിപ്പിച്ചു.

RANDOM NEWS

Qatar

കേരളത്തിന് സഹായവുമായി ഖത്തര്‍; 35 കോടിരൂപ നല്‍കും

ഖത്തര്‍: വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഖത്തറും. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ …