Sunday , June 24 2018
Breaking News
KMCC

സന മാണിക്കോത്തിന് അബൂദാബി കെഎംസിസി സ്വീകരണം നല്‍കി

അബൂദാബി : ഹൃസ്വ സന്ദര്‍ശനാര്‍ഥം യു എ ഇ യില്‍ എത്തിയ അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്തിന് അബൂദാബി അജാനൂര്‍ പഞ്ചായത്ത് കെഎംസിസി സ്വീകരണം നല്‍കി. മെയ് 29 ചൊവ്വാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് സ്വീകരണത്തില്‍ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പികെ അഹ്മദ് ബല്ലാ കടപ്പുറം ഉപഹാരം നല്‍കി.പ്രമുഖ വ്യവസായിയും കാരുണ്യ പ്രവര്‍ത്തകനും സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനുമായ അബൂബക്കര്‍ കുറ്റിക്കോല്‍, ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ സെക്രട്ടറി എം എം നാസര്‍ കാഞ്ഞങ്ങാട്, കാസറഗോഡ് കെഎംസിസി ജില്ലാ സെക്രട്ടറി മുജീബ് മൊഗ്രാല്‍, വൈസ് പ്രസിഡണ്ട് ചേക്കു അബ്ദു റഹ്മാന്‍ ഹാജി, ഷാഫി സിയാറത്തിങ്കര, കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെകെ സുബൈര്‍ വടകരമുക്ക്, സെക്രട്ടറി റിയാസ് ഇട്ടമ്മല്‍ ട്രഷറര്‍ മൊയ്ദീന്‍ ബല്ല കടപ്പുറം, ജോയിന്‍ സെക്രട്ടറി യുവി ഷബീര്‍, റാഷിദ് എടത്തോട് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെഎംസിസി പ്രസിഡണ്ട് അഷ്റഫ് സിയാറത്തിങ്കര, സെക്രട്ടറി ഇല്‍യാസ് ബല്ല, ട്രഷറര്‍ എം കെ അബ്ദു റഹ്മാന്‍ ആറങ്ങാടി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദു റഹ്മാന്‍ പുല്ലൂര്‍, സെക്രട്ടറി അബ്ദുസലാം സി എച്, എന്നിവര്‍ അടക്കം മത-രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ഉന്നത വ്യക്തിത്വങ്ങളും സംബന്ധിച്ചു .

RANDOM NEWS

Kanhangad

സജീവ പ്രവര്‍ത്തനങ്ങളുമായി കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് അബൂദാബി കമ്മിററി

അബൂദാബി : കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ അബൂദാബി കമ്മിറ്റി പ്രവര്‍ത്തന രംഗത്ത് സജീവമാവുന്നു. അംഗ മഹല്ലുകളിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ …