അബുദാബി: ‘മനം കുളിരും സൗഹൃദം, സ്നേഹം വിരിയും സംഗമം’ എന്ന തലവാചകത്തോട് കൂടി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കെ എം സി സി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘കാഞ്ഞങ്ങാടന്‍ സംഗമം’ തലവാചകത്തെ അന്വര്‍ഥമാക്കി കൊണ്ടുള്ളതായിരുന്നു.
ചെയര്മാന് പി കെ അഹമദ് ബല്ലാ കടപ്പുറത്തിന്റെ അധ്യക്ഷതയില്‍ കെഎംസിസി യു എ ഇ നാഷണല്‍ കമ്മിറ്റി യു അബ്ദുള്ള ഫാറൂഖി ഉല്‍ഘാടനം ചെയ്തു. കെ കെ സുബൈര്‍ വടകരമുക്ക് സ്വാഗതവും റിയാസ് സി ഇട്ടമ്മല്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിവിധ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. തികച്ചും വ്യത്യസ്തമായ രീതിയില്‍ സംഘടിപ്പിക്കപ്പെട്ട സംഗമത്തില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ യുഎഇയിലുള്ള പ്രവാസികളായ ആയിരങ്ങളാണ്
പങ്കെടുത്തത്.
പതിറ്റാണ്ടുകള്‍ക്ക് ശേഷം പലര്‍ക്കും പരസ്പരം കാണാനും കേള്‍ക്കാനും ആഹ്ലാദം പങ്കിടാനുമൊക്കെയായി ഒരുക്കിയ സംഗമം കാഞ്ഞങ്ങാടന്‍ സംഗമത്തിലെ വേറിട്ട അനുഭവമായി.
നാല് സ്റ്റാളുകളിലായി കൊതിയൂറും നാടന്‍ വിഭവങ്ങളായ കപ്പയും ബീഫും, വിവിധ തര അപ്പത്തരങ്ങളും, നാരങ്ങ മിഠായി അടക്കം നാടന്‍ മധുരങ്ങളും, മസാല മോരും, മാങ്കോ ലസ്സിയും, ഉപ്പിലിട്ട നെല്ലിക്കയും, മാങ്ങയും, പൈനാപ്പിളും, പള്ളിച്ചോറും, പള്ളിക്കറിയും, ബീഫ് ഉലത്തിയത് അടക്കമുള്ള വിഭവങ്ങളാണ് സ്റ്റാളുകളിലൂടെ വിതരണം ചെയ്യപ്പെട്ടത്.
വിവിധ കായിക മത്സരങ്ങളായ വടംവലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ഗ്യാപ് ഷോര്‍ട്, കാരംസ്, കസേരകളിയും, കലാ മത്സരങ്ങളായ ചിത്ര രചന, മാപ്പിളപ്പാട്ട്, പ്രബന്ധം, അന്താക്ഷരി എന്നിവയും സ്ത്രീകള്‍ക്ക്, മൈലാഞ്ചിയിടല്‍, ചിത്ര രചന, ക്വിസ് മത്സരം, എന്നീ മത്സരങ്ങളും അരങ്ങേറി.
നാട്ടില്‍ നിന്നും വന്ന കലാകാരന്മാരായ മജീഷ്യന്‍ അക്ഷയ് പ്രസാദ്, ചിത്രകാരന് അഫ്സല് ആവിയില്‍ എന്നിവരുടെ ലൈവ് പ്രകടനവും കാഞ്ഞങ്ങാട് സംഗമത്തിന് പൊലിമ കൂട്ടുന്നതായി.
‘യുവാക്കളും സാമൂഹ്യ പ്രതിബദ്ധതയും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കരീം കള്ളാര്‍ നടത്തിയ സെമിനാര്‍ സംഗമത്തിലെത്തിയ യുവാക്കള്‍ക്കു സാമൂഹ്യ ദിശാബോധം നല്കാനുതകുന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ നീണ്ടു നിന്നു. ഹാഷിം ആറങ്ങാടി മോഡറേറ്റര്‍ ചെയ്ത സെമിനാറില്‍ സി ബി കരീം ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ചു.
മുസ്ലിം ലീഗ് പാര്‍ട്ടിയെ ആസ്പദമാക്കി ഹാഷിം ആറങ്ങാടി അവതരിപ്പിച്ച ‘സ്മൃതി പദം’ പരിപാടി, ഇന്നലെകളില്‍ ഇന്ത്യന്‍ മണ്ണില്‍ മുസ്ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടി കത്തിജ്വലിച്ച മഹാ മനീഷികളെ യുവ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും അവരുടെ സ്മരണകള്‍ അയവിറക്കുന്നതിനും ജന മനസ്സുകളെ ആവാഹിക്കുകയായിരുന്നു. ചിരിച്ചും, കളിച്ചും, ഉല്ലസിച്ചും ആര്‍പ്പു വിളിച്ചും, മത്സരിച്ചും, തിന്നും കുടിച്ചും, രുചിച്ചും സംഗമം ഉത്സവ ലഹരിയില്‍ മതിമര്ന്നിരിക്കുമ്പോഴാണ് ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടിയുടെ അധ്യക്ഷതയില്‍ ‘നേതൃസംഗമം’ നടന്നത്.
പികെ അഹമദ് സ്വാഗതം പറഞ്ഞ നേതൃ സംഗമത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയുടെയും, യു എ ഇ എക്സ്ചേഞ്ച് സി ഇ ഒ സുധീര്‍ കുമാര്‍ ഷെട്ടി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ജനാബ് എംപി ജാഫര്‍ അടക്കമുള്ള നേതാക്കളുടെയും യു എ ഇ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം നേതാക്കളുടെയും സാനിധ്യത്തില്‍ വെച്ച് അല്‍ ഐന്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ അസ്ലം സി എച്ച് വിഷയാവതരണം നടത്തുകയും കാഞ്ഞങ്ങാട്ട് അശരണര്‍ക്കും നിലാരംബര്‍ക്കും തണലേകാന്‍ സി എച് സെന്ററിന്റെ പ്രഖ്യാപനം നടത്തുകയും ചെയ്തു.
സി എച്ച് സെന്ററിന്റെ പ്രഖ്യാപനം കാഞ്ഞങ്ങാട്ടുകാര്‍ ഒന്നടങ്കം ആവേശത്തോടും, ഹര്‍ഷാരവത്തോടും കൂടി സ്വീകരിച്ചപ്പോള്‍ കാഞ്ഞങ്ങാടന്‍ സംഗമം ചരിത്രതാളുകളിലേക്ക് നടന്നു കയറുകയായിരുന്നു.
തുടര്‍ന്ന് നടന്ന സമാപന സമ്മേളനം അബൂദാബി കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ കെ സുബൈറിന്റെ അധ്യക്ഷതയില്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. യു എ ഇ എക്സ്ചേഞ്ച് സി ഇ ഒ വൈ. സുധീര്‍ കുമാര്‍ ഷെട്ടി മുഖ്യാഥിതി ആയിരുന്നു. മുസ്ലിം സംസ്ഥാന കൗണ്‍സില്‍ അംഗവും, മുന്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന ജനാബ് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടും, കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എംപി ജാഫര്‍ ബല്ലാ കടപ്പുറം, മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ കണ്‍സില്‍ അംഗവും, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി കോര്‍ഡിനേറ്ററുമായ സി മുഹമ്മദ് കുഞ്ഞി ഹാജി, മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും, വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍ സംസ്ഥാന വൈസ് ക്യാപ്റ്റിയന്‍ കെ കെ ബദറുദ്ദീന്‍, കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുസ്തഫ തായന്നൂര്‍, വനിതാ ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പിപി നസീമ ടീച്ചര്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഖദീജ ഹമീദ്, എസ്ടിയു നേതാവ് സി എച് സുബൈദ, അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് പ്രസിഡണ്ട് പി ബവാ ഹാജി, അബൂദാബി കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പൊവ്വല്‍ അബ്ദുറഹ്മാന്, ട്രഷറര്‍ ചേക്കു അബ്ദു റഹ്മാന് ഹാജി, വൈസ് പ്രസിഡണ്ട് എം എം നാസര്‍ കാഞ്ഞങ്ങാട്, ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി, വൈസ് പ്രസിഡണ്ട് യൂസുഫ് മുക്കൂട്, മണ്ഡലം പ്രസിഡണ്ട് ഹനീഫ ബാവ നഗര്‍, സെക്രട്ടറി ഷാജഹാന്, ട്രഷറര്‍ പി എച് ബഷീര്‍ പാറപ്പള്ളി, വൈസ് പ്രസിഡണ്ട് വിപികെ മുസ്തഫ, ഷാര്‍ജ കെഎംസിസി കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ സി ബി കരീം, വൈസ് പ്രസിഡണ്ട് കരീം കൊളവയല്‍, മണ്ഡലം പ്രസിഡണ്ട് ഹംസ മുക്കൂട്, ട്രഷറര്‍ തായല്‍ നാസര്‍, അല്‍ ഐന്‍ കെഎംസിസി സംസ്ഥാന സെക്രട്ടറി ഇഖ്ബാല്‍ പരപ്പ, കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ അസ്ലം സി എച് ബാവാ നഗര്‍ ബഹ്റൈന്‍ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി മുസ്തഫ ബാവാ നഗര്‍, ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ ജോയിന്‍ സെക്രട്ടറി അന്‍വര്‍ തായന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. റിയാസ് സി ഇട്ടമ്മല്‍ സ്വാഗതവും, മൊയ്തീന് ബല്ലാ കടപ്പുറം നന്ദിയും പറഞ്ഞു.