Sunday , September 15 2019
Breaking News
KMCC

ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഖത്തര്‍ ദേശിയ കായികദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു

ദോഹ: ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഖത്തര്‍ ദേശിയ കായിക ദിനത്തോട് അനുബന്ധിച്ചു വിനോദയാത്രയും, കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
വിനോദയാത്രയുടെ ഫ്‌ലാഗ് ഓഫ് ഖത്തര്‍ കെഎംസിസി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി നിര്‍വഹിച്ചു.

കായിക മത്സരങ്ങളുടെ ഉത്ഘാടനം കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ ചെര്‍ക്കള നിര്‍വഹിച്ചു.

നൗഷാദ് പൈക്ക അധ്യക്ഷത വഹിച്ചു, കാസറഗോഡ് ജില്ലാ ഡി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സുനാന്‍ ചെര്‍ക്കളക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി മൊയ്ദീന്‍ ആദൂര്‍ നല്‍കി ഷാനിഫ് പൈക്ക, നിഷാദ് ചാമ്പലം, സി എച് മുഹമ്മദ്, ഹസ്സന്‍ കെ എന്‍, ജമാല്‍ പൈക്ക, റഷീദ് ബാലടുക്ക, നൗഫല്‍ മല്ലം, ബഷീര്‍ ബംബ്രാണി, അബ്ബാസ് നാലാം മൈല്‍, അഷ്റഫ് പൈക്ക എന്നിവര്‍ കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനദാനം നല്‍കി.

RANDOM NEWS

KSC

കെ. എസ്. സി. അബുദാബി :ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

അബുദാബി : കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാള പുസ്തകങ്ങളുള്ള ലൈബ്രറി എന്ന് ഖ്യാതി നേടിയ അബുദാബി കേരള സോഷ്യല്‍ …