Sunday , March 24 2019
Breaking News
KMCC

യാത്രയപ്പുകള്‍ ആഭാസമാകരുത്: ദുബായ് കെ എം സി സി

ദുബായ്: നല്ലൊരു യുവ തലമുറയെ വളര്‍ത്തി എടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ഒന്നിച്ചു നീങ്ങിയാലേ സാധിക്കുകയുള്ളു. സ്‌കൂള്‍ കോളേജ് പഠനം കഴിഞ്ഞു സാന്‍ഡോഫ് എന്ന പേരില്‍ ചില കുട്ടികള്‍ നടത്തുന്ന പേക്കൂത്തുകള്‍ ഞമ്മളുടെ സംസ്‌കാരത്തിന് തന്നെ യോജിക്കാത്ത നിലയിലാണ്. നമ്മളുടെ കുട്ടികളുടെ മേല്‍ എന്നും ഒരു നിയത്രണം ഏര്‍പ്പെടുത്തേണ്ടത്ത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. അതിനു രക്ഷിതാക്കളെയും മാതാപിതാക്കളെയും സ്‌കൂള്‍ അധികൃതരുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു എന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ പുതുതായി നിലവില്‍ വന്ന ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമയത്തി യോഗം ബറാഹ കെ എം സി സി ആസ്ഥാനത്തു നടന്നു. ദുബായ് കെ എം സി സി സംസ്ഥാന ഉപതാധ്യക്ഷന്‍ ഹനീഫ് ചെര്‍ക്കള സാഹിബ് യോഗം ഉല്‍ഘടനം ചെയ്തു. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറിസലാം കന്യപ്പാടി , ജില്ലാ ഭാരവാഹികളായ ഇ ബി അഹമ്മദ്, ഫൈസല്‍ മുഹ്സിന്‍ , ഹസൈനാര്‍ ബീജന്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ദുബായ് കെ സി സി കാസറഗോഡ് മണ്ഡലം ഭാരവാഹികളും മുന്‍സിപ്പല്‍ പഞ്ചായത്തു ഭാരവാഹികളും യോഗത്തില്‍ സംബന്ധിച്ചു. സെക്രട്ടറി നൂറുദീന്‍ പി ഡി സ്വാഗതവും ഓര്‍ഗനസിംഗ് സെക്രട്ടറി സിദ്ദിഖ് ചൗക്കി നന്ദിയും പറഞ്ഞു.

RANDOM NEWS

logo

ത്യക്കരിപ്പൂര്‍ ഫുട്‌ബോള്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ദുബൈ: ദുബൈ ത്യക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി മാര്‍ച്ച് 22ന് മംസാര്‍ ഇത്തിഹാദ് സ്‌കൂളില്‍ വെച്ച് നടത്തുന്ന ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ …