Tuesday , April 23 2019
Breaking News
KMCC

കുവൈത്ത് കെഎംസിസി നാട്ടുകാരനൊരു കൈത്താങ്ങ് സഹായ വിതരണം ചെയ്തു

കുവൈത്ത്: കുവൈത്ത് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ നാട്ടുകാരനൊരു കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യ സഹായം മണ്ഡലം പ്രസിഡന്റ് കബീര്‍ തളങ്കരയുടെ അദ്യക്ഷതയില്‍ മണ്ഡലം ഭാരവാഹികള്‍ ജില്ലാ പ്രസിഡന്റ് അലി മാണിക്കോത്തിനെ ഏല്‍പിച്ചു ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശഹീദ് പാട്ടില്ലത്ത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ഇക്ബാല്‍ മാവിലാടം സുഹൈല്‍ ബല്ല ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള കടവത്ത് സെക്രട്ടറി സിദ്ദിഖ് എതിര്‍ത്തോട് മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ഉസ്മാന്‍ അബ്ദുള്ള സുഹൈബ് ഷെയ്ഖ് യുസുഫ് ആദൂര്‍ സെക്രട്ടറിമാരായ നവാസ് പള്ളിക്കാല്‍ ഹാരിസ് ചൂരി സുബൈര്‍ അഹ്മദ് അബ്ദുള്ള പൈക റഹീം ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു ജനറല്‍ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറര്‍ അഹ്മദ് കാസി ബേവിഞ്ച നന്ദിയും പറഞ്ഞു കൈകളുടെ സ്വാധീനം നഷ്ട്ടപെട്ടു ജോലി ചെയ്യാന്‍ പറ്റാതായതോടെ സ്വദേശി കള്ളകേസില്‍ കുടുക്കിയ കാസറഗോഡ് സ്വദേശിക്കാണ് സഹായം നല്‍കിയത് കുവൈത്തിലുള്ള കാസറഗോഡ് മണ്ഡലം പരിധിയില്‍പെട്ടവരെ സഹായിക്കുന്നതാണ് നാട്ടുകാരനൊരു കൈത്താങ്ങ് പദ്ധതി

RANDOM NEWS

UAE

യു.എ.ഇ സ്വദേശിവത്കരണം ശക്തമാക്കുന്നു; ഈ വര്‍ഷം 30,000 തൊഴിലുകള്‍

ദുബൈ: യു.എ.ഇ. സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടുന്നു. ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ മുപ്പതിനായിരം സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ യു.എ.ഇ. സര്‍ക്കാര്‍ …