Monday , May 20 2019
Breaking News
KMCC

ജനപ്രീതി നേടി ദുബായ് കെ എം സി സി കാസര്‍കോട്‌ മണ്ഡലം കമ്മിറ്റിയുടെ ‘ഹെല്‍ത്തി ഫ്രൈഡേ

ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി കറാമ ബ്ലൂ ബെല്‍ മെഡിക്കല്‍ സഹകരിച്ചു നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ‘ ഹെല്‍ത്തി ഫ്രൈഡേ ‘ ഏറെ ജനപ്രീതി നേടി.
സാധാരണക്കാരന്റെ ഇന്‍ഷുറന്‍സ് വഴി പോലും ചെയ്യാന്‍ ഒരുപാട് അനുമതികള്‍ എടുക്കേണ്ട പല മെഡിക്കല്‍ ടെസ്റ്റുകളും സൗജന്യമായാണ് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹെല്‍ത്തി ഫ്രൈഡേ മെഡിക്കല്‍ ക്യാമ്പ് വഴി ബ്ലൂ ബെല്‍ മെഡിക്കല്‍ സെന്റര്‍ ജനങ്ങള്‍ക് നല്‍കിയത്.

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ പരിപാടിയുടെ ഉത്ഘാടനം ദുബായ് കെ എം സി സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള നിര്‍വഹിച്ചു. ബ്ലൂ ബെല്‍ മെഡിക്കല്‍ സെന്റെരിനുള്ള കെ എം സി സി യുടെ മൊമെന്റോ ദുബായ് കെ എം സി സി സംസ്ഥാന ജെനെറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര ബ്ലൂ ബെല്‍ മെഡിക്കല്‍ സെന്റര്‍ എം ഡി രാജേഷിനു കൈമാറി. കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി , ജില്ലാ ഭാരവാഹികളായ ഫൈസല്‍ മുഹ്‌സിന്‍ , അഷ്‌റഫ് പാവൂര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. സിദ്ദിഖ് ചൗക്കി സ്വാഗതവും സഫ്‌വാന്‍ അണങ്കൂര്‍ നന്ദിയും പറഞ്ഞു.

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, കരീം എ കെ , ഷാഫി ഖാസിവളപ്പില്‍, മുനീഫ് ബദിയടുക്ക, സുഹൈല്‍ കോപ്പ ബ്ലൂ ബെല്‍ മെഡിക്കല്‍ സെന്റര്‍ സ്റ്റാഫ് അംഗങ്ങളായ അബ്ദുല്ല ബേക്കല്‍ രഞ്ജിത്ത് , റോബിന്‍ , ബിന്ദു, ഡോക്ടര്‍ സഹീര്‍ , ഡോക്ടര്‍ സമീര്‍ തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി

RANDOM NEWS

Sangamam

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ -ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രകയാക്കേണ്ട വ്യക്തിത്വം :ദമ്മാം അനുസ്മരണ സംഗമം

ദമ്മാം :27 വര്‍ഷങ്ങള്‍ക് മുമ്പ് മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ എന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയത്തിന് തുടക്കം …