Wednesday , November 13 2019
Breaking News

കെ.എം.സി.സി സഹജീവി സ്‌നേഹത്തിന്റെ പര്യായം: അഡ്വ : വി.എം മുനീര്‍.

ദുബൈ : സഹജീവി സ്‌നേഹത്തിന്റെയും സാമൂഹിക പ്രതി തിബദ്ധതയുടെയും പര്യായമാണ് കെ.എം.സി.സി യെന്നും, ലാഭേച്ച കൂടാതെ ചെയ്യുന്ന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും അഡ്വ : വി എം മുനീര്‍ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവെ മൂല്യ ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് മാനുഷിക മൂല്യങ്ങള്‍ക് ഏറെ പ്രാധാന്യം നല്‍കി വേദനിക്കുന്നവന് താങ്ങാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.എം.സി.സി യെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചുരുങ്ങിയ കാലം കൊണ്ട് ഒട്ടനവധി മാതൃക പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കെ.എം.സി.സി കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ടന്നും കാസര്‍കോട് മുനിസിപ്പല്‍ പ്രദേശത്തെ നിര്‍ധനരായ രോഗികള്‍ക്കുള്ള ‘ദവ’ സഹായ പദ്ധതിയും, രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി ‘ഉറവ’ പദ്ധതിയും, പ്രളയബാധിതര്‍ക്കുള്ള സാമ്പത്തിക സഹായവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണെന്നും ആരോഗ്യ, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളില്‍ തുടര്‍ന്നും നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളള്‍ നടത്താന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഴിയട്ടെയെന്നും പറഞ്ഞു.

യോഗം മുസ്ലിം ലീഗ് ദേശിയ കൗണ്‍സില്‍ അംഗവും യുഎഈ കെ.എം.സി.സി ഉപദേശക സമതി വൈസ് ചെയര്‍മാനുമായ യഹ്‌യ തളങ്കര ഉത്ഘാടനം ചെയ്തു.

യോഗം പ്രസിഡന്റ് ഫൈസല്‍ മുഹ്‌സിന്‍ അദ്യക്ഷത വഹിച്ചു.ദുബായ് കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രെസിഡന്റ്‌റ് ഹസൈനാര്‍ തൊട്ടും ഭാഗം,ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള,കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി,ജനറല്‍ സെക്രട്ടറി സലാം കന്നിപ്പാടി,ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മേട്ടമേല്‍,കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, പി.ഡി നൂറുദ്ദീന്‍ ,സലിം ചേരങ്കൈ, ഖലീല്‍ പതിക്കുന്നില്‍, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുല്ല,സഫ്‌വാന്‍ അണങ്കൂര്‍, സിദ്ദിഖ് ചൗക്കി,സുഹൈല്‍ കോപ്പാ ,ഗഫൂര്‍ പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു

ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.

RANDOM NEWS

ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ കാരുണ്യത്തിന്റെ കൈ നീട്ടം ‘ദവ’ പദ്ധതി പ്രഖ്യാപനമായി

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന കാരുണ്യത്തിന്റെ കൈ നീട്ടം ദവ പദ്ധതിയുടെ മൂന്നാം ഘട്ട …