Sunday , September 15 2019
Breaking News
tayif

കെ.എം.സി.സി. യുടെ ആഭിമുഖ്യത്തിൽ ചരിത്ര പ്രധാന സ്ഥല യാത്ര സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ കാസർകോട് മണ്ഡലം കെ.എം.സി.സി. യുടെ ആഭിമുഖ്യത്തിൽ തായിഫിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ തേടിയുള്ള യാത്ര സംഘടിപ്പിച്ചു, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതിലധികം പേർ യാത്രയുടെ ഭാഗമായി.
പ്രവാചകൻറെ ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ, വാദി മത്ന, മസ്ജിദ് ഇബ്നു അബ്ബാസ്, അൽ ഷഫാ കുന്നുകൾ. അൽ റുദുഫ് പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്ക് ജിദ്ദയിലെ ഷറഫിയ്യയിൽ നിന്നാരംഭിച്ച യാത്ര പിറ്റേ ദിവസം പുലർച്ചയോടെ ജിദ്ദയിൽ തിരിച്ചെത്തി.

അൻവർ ചേരങ്കൈ, ഹസ്സൻ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, അബൂബക്കർ ദാരിമി, കെ. എം. ഇർഷാദ്, കാദർ ചെർക്കള, സുബൈർ നായന്മാർമൂല, ജാഫർ എരിയാൽ, മൊയ്‌ദു ബേർക്ക, ജലീൽ ചെർക്കള,നസീർ പെരുമ്പള, സിദ്ദീഖ് ആരിക്കാടി, സമീർ ചേരങ്കൈ, അഷറഫ് ആലംപാടി, മുനീർ മൊഗ്രാൽ, ഗഫൂർ ബെദിര, ബിന്നിയാം,ഫൈസല്‍ കൊളവയല്‍, യാസീൻ ചിത്താരി, സിദ്ദീഖ് ആദൂർ, അബ്ബാസ് ആലമ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.

RANDOM NEWS

KSC

കെ. എസ്. സി. അബുദാബി :ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

അബുദാബി : കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാള പുസ്തകങ്ങളുള്ള ലൈബ്രറി എന്ന് ഖ്യാതി നേടിയ അബുദാബി കേരള സോഷ്യല്‍ …