Friday , March 22 2019
Breaking News
KMCC

കെഎംസിസി യുടെ ഓണ്‍ലൈന്‍ റംസാന്‍ പ്രഭാഷണ പരമ്പരക്ക് തുടക്കമായി

ഷാര്‍ജ : കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ ഒരു മാസം നീളുന്ന ഓണ്‍ലൈന്‍ റംസാന്‍ പ്രഭാഷണ പരമ്പരക്ക് ഷാര്‍ജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി എന്ന ഒഫീഷ്യല്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ തുടക്കമായി.

പുണ്യ റമളാനിനെ വരവേല്‍ക്കുന്നതോടൊപ്പം അതിന്റെ പരിശുദ്ദിയെ പരിപാലിച്ച് മുന്നോട്ട് കൊണ്ട് പോകാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഷാര്‍ജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രഭാഷണ പരമ്പര ഒരുക്കിയിട്ടുള്ളത്.
അഹ്ലന്‍ റമളാന്‍ എന്ന പരിപാടിയോട് കൂടിയാണ് ഓണ്‍ലൈന്‍ മത പ്രഭാഷണ പരമ്പരക്ക് തുടക്കമായത്. ഷാര്‍ജ തലശ്ശേരി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് ഹംസ മുക്കൂടിന്റെ അദ്ധ്യക്ഷതയില്‍ ട്രഷറര്‍ നാസര്‍ തായല്‍ ഉദ്ഘാടനം ചെയ്തു. ‘ഖുര്‍ആനിലേക്ക് മടങ്ങുക’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ യുവ പണ്ഡിതന്‍ ഉസ്താദ് ഖലീലു റഹ്മാന്‍ കാഷിഫി പ്രഭാഷണം നടത്തി. മനുഷ്യന്റെ ഇരുള്‍ മൂടിയ ജീവിതത്തില്‍ പ്രകാശം ചൊരിഞ്ഞതും നേര്‍മാര്‍ഗ്ഗം തെളിച്ചതും ഖുര്‍ആനിക വചനങ്ങളാണ് എന്ന് ഉസ്താദ് ഉല്‍ബോധിപ്പിച്ചു. തുടര്‍ന്ന് യുവ പണ്ഡിതനും ഹാഫിളുമായ ഉസ്താദ് ഹാഫിള് സുഹൈര്‍ അസ്ഹരി, ഷാര്‍ജ കാസര്‍ഗോഡ് ജില്ലാ കെഎംസിസി പ്രസിഡണ്ട് സകീര്‍ കുമ്പള, സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, എം മുഹമ്മദ് ഹാജി, സി ബി കരീം ചിത്താരി, എ വി സുബൈര്‍, കരീം കൊളവയല്‍, ഫ്രൂട്ട് നാസര്‍ മാണിക്കോത്ത്, മുഹമ്മദ് കുഞ്ഞി തൊട്ടിയില്‍, റസാഖ് മാണിക്കോത്ത്, അമീര്‍ മുബാറക് എന്നിവര്‍ പ്രസംഗിച്ചു. എ എം അസ്ലം മുറിയാനാവി സ്വാഗതം പറഞ്ഞു.

ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയില്‍ റമളാനിന്റെ ആദ്യ രണ്ടു ദിവസങ്ങളിലായി ‘പുണ്യ റമളാന്‍’ എന്ന വിഷയം ആസ്പദമാക്കി പണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ് ഹാഫിള് മുഹമ്മദ് ശാക്കിര്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തി. മൂന്നാം ദിവസവും നാലാം ദിവസവും ‘റമളാന്‍ ഭക്തിയുടെ നിറവില്‍’ എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതനും യുവ വാഗ്മിയുമായ ഉസ്താദ് അമീറുദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തി. മെയ് 21, 22 തീയ്യതികളില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയും പത്തനംതിട്ട ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ ഉസ്താദ് ഹാഫിള് അബ്ദു റസാഖ് മൗലവി പ്രഭാഷണം നടത്തും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തും ഉള്ള പണ്ഡിതന്മാരും പ്രഗത്ഭ പ്രഭാഷകന്മാരും പ്രഭാഷണ പരമ്പരയില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍ നടത്തുമെന്ന് ഷാര്‍ജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

RANDOM NEWS

logo

ത്യക്കരിപ്പൂര്‍ ഫുട്‌ബോള്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ദുബൈ: ദുബൈ ത്യക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി മാര്‍ച്ച് 22ന് മംസാര്‍ ഇത്തിഹാദ് സ്‌കൂളില്‍ വെച്ച് നടത്തുന്ന ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ …