Saturday , July 20 2019
Breaking News
kmcc11102016

ഏ.ബി.ഖാദര്‍ഹാജി പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക

ദുബൈ KMCC തൃക്കരിപ്പൂര്‍ മണ്ടലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ മര്‍ഹൂം ഏ.ബി. അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ് അനുശോചനാ യോഗവും പ്രാര്‍ത്ഥനാ സദസ്സും അല്‍ ബറാഹാ KMCC ഹാളിള്‍ വെച്ച് നടന്നു
മണ്ഡലം പ്രസിഡന്റ് AG റഹ്മാന്‍ അധ്യക്ഷത വഹിച്ച യോഗം സെക്രടറി അഷ്‌റഫ് പടന്ന സ്വാഗതവും പറഞ്ഞു .
പേരും പ്രശസ്തിക്കുമപ്പുറം സേവനമാണു പൊതുപ്രവര്‍ത്തനം എന്ന് വരച്ചുകാട്ടുമാറു തന്റെ ജീവിതം തന്നെ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക നല്‍കികൊണ്ട് ജീവിതം മുന്നോട്ട് നയിച്ച വ്യക്തിത്വത്തമാണ് ഖാദര്‍ ഹാജിയുടേതെന്ന് UAE KMCC ജനറല്‍ സെക്രടറി ഇബ്രാഹിം എളേറ്റില്‍ അനുസ്മരിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് ഹുസ്സൈനാ.ര്‍ ഹാജി എടച്ചാക്കൈ, DUBAI KMCC പ്രസിഡന്റ് അന്‍വര്‍ നഹ, കാസറഗോഡ് ജില്ലാ ജനറല്‍ സെക്രടറി അബ്ദുള്ളാ ആറങ്ങാടി എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ചു അബ്ദുല്‍ ഖാദര്‍ അരിപ്പാബ്ര, NK ഇബ്രാഹീം, ഹനീഫ് TR, മുനീര്‍ ചെര്‍ക്കള, അഫ്‌സല്‍ മെട്ടമ്മല്‍, മുഹമ്മദ് അലി തൃക്കരിപ്പൂര്‍, CH നൂറുദ്ധീന്‍, അസൈനാര്‍ ബീജന്തടുക്ക, റഫീക്ക് കാടങ്കോട്, ജസീം പടന്ന, ഷബീര്‍ അലി കൈതക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു .
സയ്യിദ് ഹക്കീം തങ്ങളുടെ നേത്രത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സും നടന്നു

RANDOM NEWS

Sharjah-Son-Death

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ …