Monday , June 1 2020
Breaking News

കള്ളവോട്ട് ചെയ്യാന്‍ സിപിഎം പറഞ്ഞിട്ടില്ല; മീണയെ തുണച്ചത് തെറ്റല്ല: കോടിയേരി

തിരുവനന്തപുരം : കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളവോട്ട് ചെയ്യാന്‍ ആരോടും സി പി എം പറഞ്ഞിട്ടില്ലെന്നും കള്ളവോട്ടുകാരെ സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ടിക്കാറാം മീണയെ മുഖ്യമന്ത്രി അനുകൂലിച്ചതില്‍ തെറ്റില്ല. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് എതിര്‍ത്തത്. ആള്‍മാറാട്ടം നടത്തിയവര്‍ക്കെതിരേ കേസെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോസ്റ്റല്‍ വോട്ട് ശേഖരിക്കാന്‍ സി പി എം ആരേയും നിയോഗിച്ചി്ട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്‌തെങ്കില്‍ നടപടിയെടുക്കണം. അടൂര്‍ പ്രകാശിനു വേണ്ടി പോലീസുകാര്‍ വോട്ടു ചോദിച്ചതും പുറത്തുവന്നുവെന്നും കോടിയേരി പറഞ്ഞു.

RANDOM NEWS

മാസ്‌ക് ധരിക്കാത്തതിന് പിഴ : ജില്ലയില്‍ ഇതുവരെ കേസെടുത്തത് 3336 പേര്‍ക്കെതിരെ

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം 188 പേര്‍ക്കെതിരെയാണ് …