Wednesday , January 29 2020
Breaking News

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഇടതുമുന്നണി ഭയപ്പെടുന്നില്ല കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഇടത് മുന്നണി ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.

അമേഠിയില്‍ പരാജയപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ഭയക്കുന്നു. കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നത്. ഇരു മണ്ഡലങ്ങളിലും ജയിച്ചാല്‍ ഏത് മണ്ഡലം ഉപേക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ ഇടത് മുന്നണി ഭയപ്പെടുന്നില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിക്കുന്നതിനു പുറമെ വയനാട്ടിലും രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. കെ.പി.സി.സി ഉന്നയിച്ച ആവശ്യപ്രകാകാരമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പി സുനീറാണ് വയനാട്ടില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.

RANDOM NEWS

മദ്രസ വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഭവം ; പിടികൂടിയ പ്രതിയെ വിട്ടയച്ചു. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്

കുമ്പള: ബംബ്രാണയില്‍ മദ്രസ വിദ്യാര്‍ത്ഥികളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്. തിങ്കളാഴ്ച …