Saturday , September 26 2020
Breaking News

ജില്ലാ കലോത്സവം : കോല്‍ക്കളിയില്‍ ദുര്‍ഗാധിപത്യം

Kolkali

കാസര്‍കോട്‌ : കോല്‍ക്കളി മത്സരത്തിലെ ആധിപത്യം ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇത്തവണയും തുടര്‍ന്നു. ഇരുപതാമത്തെ തവണയാണ് ഇവര്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്. കോഴിക്കോട് കൊയ്‌ലാണ്ടിയിലെ കോയ ഗുരുക്കളുടെ ശിഷണത്തിലാണ് കോല്‍ക്കളി അഭ്യസിച്ചത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വി അതുലും സംഘവുമാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തിയത്. മൂന്ന് ദിവസം മുമ്പ് കോല്‍ക്കളി സംഘത്തിലെ വിദ്യാര്‍ത്ഥിയായ ഉണ്ണികൃഷ്ണന് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ഉണ്ണികൃഷ്ണന്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മുര്‍ഷിദ് എന്ന വിദ്യാര്‍ത്ഥിയെ പകരമിറക്കിയാണ് ടീം തകര്‍പ്പന്‍ വിജയം നേടിയത്. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തില്‍ അജ്‌സിലാനും സംഘവുമാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

Kolkali

RANDOM NEWS

ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് : 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ : 107 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും …