Tuesday , July 16 2019
Breaking News

കൊട്ടിക്കലാശത്തിന് നീലേശ്വരത്ത് ബൈക്ക് റാലി വേണ്ടെന്ന് തീരുമാനം

Kottikalashamനീലേശ്വരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമാപനദിവസമായ 21-ന് നീലേശ്വരത്ത് നടക്കുന്ന കൊട്ടിക്കലാശത്തില്‍ ബൈക്ക് റാലി, ബൈക്ക് റേസ് എന്നിവയും തുറന്ന വാഹനങ്ങളില്‍ പ്രചാരണവും നടത്തേണ്ടതില്ലെന്ന് തീരുമാനം. നീലേശ്വരം സി.ഐ. സുഭാഷ് പരങ്ങേന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണിത്. മൂന്ന് മുന്നണികളുടെയും
സമാപനറാലിക്കും സമയക്രമവും റൂട്ടും നിശ്ചയിച്ചു.

ഞായറാഴ്ച വൈകീട്ട് 4.30ന് യു.ഡി.എഫ്. പ്രചാരണ സമാപനറാലി കോണ്‍വെന്റ് കവലയില്‍നിന്ന് തുടങ്ങി മാര്‍ക്കറ്റ് കവല ചുറ്റി എന്‍.കെ.ബി.എം. എ.യു.പി. സ്‌കൂളിന് മുന്നില്‍ സമാപിക്കും. എല്‍.ഡി.എഫ്. റാലി 4.45ന് കോണ്‍വെന്റ് കവലയില്‍നിന്ന് തുടങ്ങി ബസ് സ്റ്റാന്‍ഡ് വഴി സനാതന കോളജ് ഗ്രൗണ്ടില്‍ സമാപിക്കും. എന്‍.ഡി.എ. റാലി അഞ്ചിന് കോണ്‍വെന്റ് കവലയില്‍നിന്ന് തുടങ്ങി ബസ് സ്റ്റാന്‍ഡ് വഴി മാര്‍ക്കറ്റ് പള്ളിക്ക് മുന്‍വശത്ത് തെരു റോഡില്‍ കയറി തിരിച്ച് ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.

എസ്.ഐ. എസ്.ബി.കൈലാസ് നാഥ്, ജനമൈത്രി പൊലീസ് കമ്യുണിറ്റി റിലേഷന്‍സ് ഓഫീസര്‍ രാമചന്ദ്രന്‍ കൊടക്കാട്, രാഷ്ട്രീയകക്ഷി നേതാക്കളായ
കെ.ബാലകൃഷ്ണന്‍, പി.പി.മുഹമ്മദ് റാഫി (സി.പി.എം.), പി. രാമചന്ദ്രന്‍, രമേശന്‍ കരുവാച്ചേരി (കോണ്‍.), വെങ്ങാട്ട് കുഞ്ഞിരാമന്‍ (ബി.ജെ.പി.), റഫീഖ് കോട്ടപ്പുറം (മുസ്ലിം ലീഗ്), സി.രാഘവന്‍ (സി.പി.ഐ.), സി.എച്ച്.മൊയ്തു (എസ്.ഡി.പി.ഐ.) എന്നിവര്‍ പങ്കെടുത്തു.

RANDOM NEWS

Collector-Dr.-Sajith-Babu-Damoddharan

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണം

കാസര്‍കോട് : ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണമെന്ന് ജില്ലാ …