Tuesday , April 23 2019
Breaking News
KPS

വേനലില്‍ കുളിര്‍ മഴയായി- സതീഷ്ചന്ദ്രന് ആവേശകരമായ സ്വീകരണം

തൃക്കരിപ്പൂര്‍ : എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രന്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പറമ്പയില്‍ എത്തിയപ്പോള്‍ കത്തുന്ന ചൂടിനെ കുളിര്‍പ്പിച്ച് വേനല്‍മഴ. അപ്രതീക്ഷിതമായ മഴയില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയവരുടെ മനസില്‍ കുളിര്‍. മഴയെ അവഗണിച്ച് നാലുപാടു നിന്നും ജനങ്ങളെത്തി. ആവേശകരമായ സ്വീകരണം. സ്ഥാനാര്‍ഥിയെ കാണാനും വിജയാശംസ നേരാനും എണ്‍പത് വയസുള്ള കാരിച്ചിയമ്മ നേരത്തേ എത്തിയിരുന്നു. എംഎല്‍എ ആയിരുന്നപ്പോള്‍ എത്തിച്ച വികസനത്തെക്കുറിച്ച് സ്ഥാനാര്‍ഥി പ്രസംഗിച്ചപ്പോള്‍ വികസനത്തിന്റെ വെളിച്ചം അനുഭവിച്ച ജനത കൈയടിച്ച് ശരിവെച്ചു. രാവിലെ പ്രിയ ഗുരുനാഥന്‍മാരായ കുനത്തൂരിലെ ചിണ്ടന്‍ മാസ്റ്ററെയും കാലിക്കടവിലെ ബാലചന്ദ്രന്‍ മാസ്റ്ററേയും കണ്ടാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം ആരംഭിച്ചത്. മടക്കര ഹാര്‍ബറിലെത്തി തൊഴിലാളികളോട് വോട്ടഭ്യര്‍ഥിച്ചു.
ചെന്നടുക്കത്ത് കണിക്കൊന്നയുമായി സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കുഞ്ഞുങ്ങളെത്തി. എല്‍ഡിഎഫ് ഭരണകാലത്തെ വികസന നേട്ടങ്ങള്‍ തൊട്ടറിഞ്ഞ പാതകളിലൂടെയുള്ള യാത്ര. പോത്താംകണ്ടത്തെ സ്വീകരണത്തിന് നാടാകെ ഒന്നിച്ചെത്തി. സതീഷ് ചന്ദ്രന്റെ ചിത്രം ആലേഖനം ചെയ്ത കുപ്പാലം ധരിച്ച് നൂറോളം യുവാക്കള്‍. അഞ്ച് സഖാക്കളുടെ രക്തസാക്ഷിത്വം കൊണ്ട് ചുവന്ന് തുടുത്ത ചീമേനി ടൗണിനെ പുളകം കൊള്ളിച്ചുകൊണ്ടായിയിരുന്നു സ്വീകരണം. വിദ്യാര്‍ഥിനികളടക്കം നിരവധി പേര്‍ ചെങ്കൊടിയുമായി വരവേല്‍ക്കാനെത്തി. പാര്‍ലമെന്റിലെത്തിയാല്‍ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങളിലൊരാളായി പ്രവര്‍ത്തിക്കുമെന്ന സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഓരോ കേന്ദ്രത്തിലും കരഘോഷത്തോടെ സ്വീകരിച്ചു. കല്‍ നടയില്‍ നിരവധി ബാലികമാര്‍ പാതയോരത്തിനിരുവശവും തളികയില്‍ പൂക്കളും പഴങ്ങളും നല്‍കി സ്വീകരിച്ചു. ആര്‍എസ്എസ് കാപാലികരുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷ്യത്വം വരിച്ച പുത്തിലോട്ടെ ടി കെ ഗംഗാധരന്റെ സ്മരണകള്‍ ഇരമ്പുന്ന കൊടക്കാട്ടെ പാലയില്‍ കരിവെള്ളൂര്‍ വാണിയില്ലത്തെ വി വി കുഞ്ഞമ്പു വെളിച്ചപ്പാടന്‍ ഷാളണിയിച്ചാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. നൂറുകണക്കിനാളുകള്‍ പാലയിലേയും ഓലാട്ടെയും കേന്ദ്രത്തിലെത്തി.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എം രാജഗോപാലന്‍ എല്‍എല്‍എ, എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി കെ പി വത്സലന്‍, കെ ബാലകൃഷ്ണന്‍, കെ സുധാകരന്‍, പി ആര്‍ ചാക്കോ, ഇ കുഞ്ഞിരാമന്‍, എ അപ്പുകുട്ടന്‍, പി സി സുബൈദ, കൊട്ടറ വാസുദേവ്, മാധവന്‍ മണിയറ, വി വി കൃഷ്ണന്‍, സി പി ബാബു, വിജയകുമാര്‍, മുകേഷ് ബാലകൃഷ്ണന്‍, ജോണ്‍ ഐമന്‍, റിയാസ്, സുരേഷ് പുതിയിടത്ത്, രാമചന്ദ്രന്‍ നായര്‍, ഇ നാരായണന്‍, പി വി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

KPS-1

RANDOM NEWS

Beat

കള്ള വോട്ട് തടയുന്നതിനിടെ സി പി എം ബൂത്ത് ഏജന്റുമാരെ യു ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി ; 3 പേര്‍ ആശുപത്രിയില്‍

കാസര്‍കോട് : കള്ളവോട്ടു തടയുന്നതിനിടെ സി പി എം ബൂത്ത് ഏജന്റുമാരെ യു ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. …