Wednesday , November 13 2019
Breaking News

കെ. എസ്. സി. അബുദാബി :ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

അബുദാബി : കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാള പുസ്തകങ്ങളുള്ള ലൈബ്രറി എന്ന് ഖ്യാതി നേടിയ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ലൈബ്രറിയുടെ നാല്പത്തിയേഴാം വാര്‍ഷികത്തോടനുബന്ധിച്ച്
‘വായനയുടെ വാതായനങ്ങള്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച യു.എ. ഇ തല ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. നസീബ് വി. കണ്ണൂര്‍ ഒന്നാം സ്ഥാനവും, ഭാഗ്യ സരിത ശിവപ്രസാദ് രണ്ടാം സ്ഥാനവും , അബ്ദുള്‍ കബീര്‍ കിഴക്കുമ്പാട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി . മത്സരത്തിന് ലഭിച്ച പ്രബന്ധങ്ങളൊക്കെയും ഉന്നത നിലവാരം പുലര്‍ത്തി എന്ന് വിവിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. സെപ്തംബര്‍ 20 ന് കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഓണാഘോഷപരിപാടിയില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

RANDOM NEWS

ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ കാരുണ്യത്തിന്റെ കൈ നീട്ടം ‘ദവ’ പദ്ധതി പ്രഖ്യാപനമായി

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന കാരുണ്യത്തിന്റെ കൈ നീട്ടം ദവ പദ്ധതിയുടെ മൂന്നാം ഘട്ട …