Monday , November 18 2019
Breaking News

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി; ജനത്തിന് ഷോക്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതിനിരക്ക് കൂട്ടി. വര്‍ധന തിങ്കളാഴ്ച നിലവില്‍വന്നു. വീട്ടാവശ്യത്തിനുള്ള വൈദ്യുതിയില്‍ യൂണിറ്റിന് 25 മുതല്‍ 40 പൈസ വരെയാണ് റെഗുലേറ്ററി കമ്മിഷന്‍ കൂട്ടിയത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജില്‍ 20 രൂപ മുതല്‍ അന്പതുരൂപവരെ വര്‍ധനയുണ്ടാകും.

മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കൂടില്ല. യൂണിറ്റിന് ഇപ്പോഴത്തെ 1.50 രൂപ തുടരും. ഇത്തരം കുടുംബങ്ങളില്‍ അര്‍ബുദ രോഗികളോസ്ഥിരമായി അംഗവൈകല്യം വന്നവരോ ഉണ്ടെങ്കില്‍ മാസം നൂറ് യൂണിറ്റുവരെ ഇതേനിരക്കില്‍ ഉപയോഗിക്കാം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും മാസം നൂറ് യൂണിറ്റുവരെ 1.50 രൂപയെന്ന സൗജന്യനിരക്ക് നിലനിര്‍ത്തി. നിരക്ക് കൂടിയതോടെ വൈദ്യുതി ബോര്‍ഡിന് വര്‍ഷം 902 കോടിരൂപ അധികം ലഭിക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിന്‍രാജ് അറിയിച്ചു. 1100 കോടി രൂപ കൂടുതലായി കിട്ടുന്ന നിരക്ക് വേണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. അത് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചില്ല. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട
ഫിക്‌സഡ് ചാര്‍ജ് വന്‍തോതില്‍ കൂട്ടണമെന്ന ബോര്‍ഡിന്റെ ആവശ്യവും അംഗീകരിച്ചില്ല.

ഉയര്‍ന്നതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ വര്‍ധനയും താഴെത്തട്ടിലെ സ്ലാബുകളില്‍ കൂടിയ വര്‍ധനയുമാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍, കമ്മിഷന്‍ ഇതിന് വിപരീതമായാണ് തീരുമാനിച്ചത്. കൂടുതല്‍ ഉപയോഗിക്കാന്‍ ശേഷിയുള്ളവര്‍ കൂടിയ നിരക്ക് നല്‍കണമെന്നാണ് കമ്മിഷന്റെ കാഴ്ചപ്പാടെന്ന് ചെയര്‍മാന്‍ പറഞ്ഞു.
വ്യവസായങ്ങള്‍ക്ക് ഹാനികരമാകാത്ത വിധത്തിലാണ് ആ മേഖലയിലെ നിരക്കുകള്‍ പരിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളായ കെ. വിക്രമന്‍ നായര്‍, എസ്. വേണുഗോപാല്‍ എന്നിവരും. പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

RANDOM NEWS

കണ്ണൂരില്‍ കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു; ദമ്പതിമാര്‍ മരിച്ചു

കണ്ണൂര്‍: കുറുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ചു. സിറ്റി കടലായി സ്വദേശി ഇബ്രാഹിം, ഭാര്യ സാറാബി എന്നിവരാണ് മരിച്ചത്. ഇവര്‍ …