Tuesday , February 18 2020
Breaking News

കുറ്റിക്കോലില്‍ 110 കെ.വി. സബ് സേ്റ്റഷന്‍; സ്ഥലം കെ.എസ്.ഇ.ബി.ക്ക് പാട്ടത്തിന് നല്‍കും

KSEBപൊയിനാച്ചി: മലയോരത്തെ വൈദ്യുതിതടസ്സവും വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കാനുള്ള കുറ്റിക്കോല്‍ 110 കെ.വി.സബ് സ്റ്റേഷന് മൂന്നേക്കര്‍ റവന്യൂ ഭൂമി കെ.എസ്.ഇ.ബി.ക്ക് പാട്ടത്തിന് ലഭ്യമാകും. ബേഡഡുക്ക വില്ലേജിലെ വലിയപാറയിലാണ് സബ് സ്റ്റേഷന്‍ വരുന്നത്. ഭൂമി കൈമാറുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി.യുമായി ജില്ലാ ഭരണകൂടം നടപടി പൂര്‍ത്തിയാക്കി.

ഫയല്‍ അന്തിമ അനുമതിക്കായി മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചതായി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ ബജറ്റില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി പരിഗണനയിലുള്ളതാണ് കുറ്റിക്കോല്‍ 110 കെ.വി. സബ് സ്റ്റേഷന്‍. കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും ഇതിന് പരിഗണിച്ചിരുന്നു. ജനവാസംകുറഞ്ഞ മേഖ
ലയായ വലിയപാറയെയാണ് ഒടുവില്‍ പരിഗണിച്ചത്. ഇവിടെ സ്ഥലം വിലയ്ക്ക് ലഭ്യമാക്കാനാണ് കെ.എസ്.ഇ.ബി. ആദ്യം അപേക്ഷ നല്‍കിയിരുന്നത്. നിലവിലെ ചട്ടപ്രകാരം ബോര്‍ഡുകള്‍ക്കും
മറ്റും സര്‍ക്കാര്‍ഭൂമി വിലയ്ക്ക് നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് അപേക്ഷ തള്ളി. ഇത് പദ്ധതി അനിശ്ചിതത്വത്തിലാക്കുമെന്ന് ഉറപ്പായതോടെ പാട്ടത്തിന് ഭൂമി അനുവദിക്കാന്‍ കെ.എസ്.ഇ.ബി. പുതുക്കിയ അപേക്ഷ നല്‍കുകയായിരുന്നു.

മയിലാട്ടി 220 കെ.വി. സബ് സ്റ്റേഷനില്‍നിന്ന് 22 കിലോമീറ്റര്‍ ദൂരത്തില്‍ ഡബിള്‍സര്‍ക്യൂട്ട് ലൈന്‍ പുതുതായി വലിച്ചാണ് 110 കെ.വി. സബ് സ്റ്റേഷന്‍ വരുന്നത്. ഭൂമി വിട്ടുകിട്ടുന്നതോടെ കെ.എസ്.ഇ.ബി. നിര്‍മാണത്തിന്റെ പ്രാരംഭജോലികള്‍ തുടങ്ങും.

RANDOM NEWS

ഉപ്പളയിലെ കൂട്ട വാഹനാപകടം : ദേശീയപാത അരമണിക്കൂര്‍ തടസ്സപ്പെട്ടു

ഉപ്പള : നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ …