Wednesday , May 22 2019
Breaking News
accident

കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് ഭര്‍തൃമതി മരിച്ചു ; സഹോദരിക്കും മകള്‍ക്കും ഗുരുതരം

ബേക്കല്‍ : പള്ളിക്കര പൂച്ചക്കാട്ട് കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് ഭര്‍തൃമതി മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരിക്കും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പള്ളിക്കര തൊട്ടിയിലെ ഗള്‍ഫുകാരന്‍ സുബൈറിന്റെ ഭാര്യ താഹിറ (35) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താഹിറയുടെ സഹോദരി സുമയ്യ (40), സുമയ്യയുടെ മകള്‍ ഷസാന (25) എന്നിവരെ മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ുടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും താഹിറ മരണം സംഭവിച്ചിരുന്നു.

RANDOM NEWS

Obit

അത്താഴം കഴിക്കാന്‍ ഉണര്‍ന്ന വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

കാസര്‍കോട്: നോമ്പെടുക്കാന്‍ അത്താഴം കഴിക്കാനായി ഉണര്‍ന്ന വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. ആദൂര്‍ അര്‍ളടുക്കം ഗോപാലകൊച്ചിയിലെ പരേതനായ അബൂബക്കറിന്റെ ഭാര്യ സുബൈദ (45)യാണ് …