കാസര്‍കോട് : പ്രളയ ദുരിതത്തില്‍ സര്‍വതും നഷ്ടപെട്ടവര്‍ക്ക് കൈതാങ്ങായി കെഎസ്ടിഎ ജില്ലാ കമ്മിറ്റി. അധ്യാപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി ശേഖരിച്ച ഏഴുലക്ഷത്തോളം രൂപയുടെ ആവശ്യസാധനങ്ങളും കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുമാണ് നല്‍കിയത്. സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ രാഘവന് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കെ മോഹനന് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി എം മീനാകുമാരി, സി ശാന്തകുമാരി, പി ദിലീപ്, കെ ഹരിദാസ്, പി രവീന്ദ്രന്, കെ വി സുജാത, എന്‍ കെ ലസിത, ടി പ്രകാശന്, ടി വി ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ പവിത്രന് സ്വാഗതം പറഞ്ഞു.
