Saturday , April 4 2020
Breaking News

കെ. എസ്. ടി. പി. റോഡ് ലോക ബാങ്ക് സേഫ്റ്റി അധികൃതർ കളനാട് സന്ദർശിച്ചു

കളനാട് : കെ. എസ്. ടി. പി. റോഡ് നിര്മ്മാണത്തിലെ അപാകതയും, ചളിയങ്കോട് പാലത്തിലുണ്ടായ അപകടത്തെയും തുടർന്ന് യു.ഡി.എഫ് കളനാട് യൂണിറ്റ് ഉപരോധമടക്കം ശക്തമായ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ഇതിന്റെ മുന്നോടിയായി കെ എസ് ടി പി യുടെയും ആര്.ഡി. എസ്സിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കെ. എസ്. ടി. പി. റോഡ് ലോക ബാങ്ക് സേഫ്റ്റി ഉദ്യോഗസ്ഥരായ സോണി തോമസ്, സതീഷ് , കെ.എസ.ടി.പി ചീഫ് എൻജിനിയർ ഡിങ്കി , മറ്റു ഉദ്യോഗസ്ഥർമാർ, കെ. എസ്. ടി. പി. എൻജിനിയർമാർ സന്ദർശിക്കുകയും, ചളിയങ്കോട് മുതൽ കളനാട് വരെയുള്ള അപാകതകൾ എത്രയും പെട്ടെന്ന് തീർക്കുവാനും , കളനാട് മസ്ജിദ് മുതൽ തായൽ കളനാട് വരെ ട്രെയിനേജ് സംവിധാനവും, ബസ്സ് വെയും , ഹൈദ്രോസ് സ്കൂൾ റോഡ് 100 മീറ്റർ മെറ്റൽ ചെയ്തു തരാമെന്നും . കൂടാതെ കളനാട് ബസ്സ്റ്റാൻഡിൽ ഡിവൈഡറുകൾ സ്ഥാപിച്ചു ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുകയും, ഓട്ടോ സ്റ്റാൻഡ് റോഡ് യാത്രക്കാർക്ക് ബുദ്ദിമുട്ടില്ലാത്ത രീതിയിലേക്ക് മാറ്റിത്തരുമെന്നു ഉറപ്പു നൽകുകയും, ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു.

ചെമ്മനാട് പഞ്ചായത്ത് കോൺഗ്രസ്സ് സെക്രട്ടറി അബ്ദുല്ല അഹമ്മദ് കളനാട് , സാലിഹ് ഹദ്ദാദ് , അബ്ദുൽ റഹ്‌മാൻ എ. എം , അന്തായി കൊമ്പൻപാറ , ഷാഫി ചാത്തങ്കൈ, കരീം ഹദ്ദാദ്, കെ.എം.സി.സി. ഉദുമ മണ്ഡലം പ്രഡിഡന്റ് അബ്ബാസ് അസീസ് ,മുസ്ലിം ലീഗ് കളനാട് ശാഖാ സെക്രട്ടറി മുജീബ് റഹ്‌മാൻ , ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി റഫീഖ് ഹദ്ദാദ്. അബ്ദുൽ റഹ്‌മാൻ ടി.കെ, അസീസ് അബ്ദുല്ല , ഹൈദ്രോസ് മസ്ജിദ് പ്രസിഡണ്ട് ഖാദർ കുന്നിൽ, ഉമ്പു ഹാജി , കളനാട് ഹൈദ്രോസ് സ്കൂൾ മാനേജർ അബ്ദുല്ല കോഴിത്തിടിൽ , എന്നിവർ അനുഗമിച്ചു.

kstp1 kstp2 kstp3 kstp4 kstp5

RANDOM NEWS

തലപ്പാടി അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണം : അഡ്വ. കെ.ശ്രീകാന്ത്

കാസര്‍കോട് : കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അതിര്‍ത്തി അടച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേരള കര്‍ണാടക …