Tuesday , February 18 2020
Breaking News

ചന്ദ്രഗിരി കെ.എസ്.ടി.പി. റോഡില്‍ മണ്‍തിട്ടയില്‍ വിള്ളല്‍

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെസ്.ടി.പി. റോഡില്‍ പ്രസ് ക്ലബ് ജങ്ഷന് സമീപം മണ്‍തിട്ടയില്‍ വിള്ളല്‍ രൂപപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പേമാരിയില്‍ വെള്ളം ഒലിച്ചിറങ്ങി അഞ്ച് മീറ്ററോളം നീളത്തിലാണ് വിള്ളല്‍. മണ്‍തിട്ടയുടെ മുകള്‍ഭാഗത്ത് ആറു മുതല്‍ എട്ടിഞ്ചുവരെ വിടവുണ്ടായിട്ടുണ്ട്. മണ്‍തിട്ടയില്‍ ചുമര്‍ഭിത്തിക്ക് മുകള്‍ഭാഗത്തായാണ് വിള്ളലുണ്ടായത്. രാവിലെ എട്ടോടെ വിടവ് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലീസാണ് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് എ.ഡി.എം. ദേവീദാസിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീഴാനുള്ള സാധ്യതയെത്തുടര്‍ന്ന് അപകടം ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചു. ഇതോടെ
മണ്‍തിട്ടയ്ക്ക് മുകള്‍ഭാഗം വഴി നഗരസഭാ ഓഫീസ് ജങ്ഷനിലേക്കെത്തുന്ന റോഡില്‍ ഗതാഗതം നിരോധിച്ചു. ഭാരവാഹനങ്ങള്‍ ദേശിയപാത വഴിതിരിച്ചുവിട്ടു. ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ച കെ.എസ്.ടി.പി. അസി. എന്‍ജിനീയര്‍ പി.മധു അപകടാവസ്ഥയിലായ മണ്‍തിട്ട മുറിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കി.

RANDOM NEWS

ഉപ്പളയിലെ കൂട്ട വാഹനാപകടം : ദേശീയപാത അരമണിക്കൂര്‍ തടസ്സപ്പെട്ടു

ഉപ്പള : നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ …