തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളില്‍ കടന്ന് കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മതില് ചാടിക്കടന്നാണ് ഒരു വനിത ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ സെക്രട്ടേറിയേറ്റിനുള്ളില്‍ കടന്നത്. നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പരിസരത്തുവരെയെത്തിയ ഇവര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പോലീസും സുരക്ഷാജീവനക്കാരും ചേര്‍ന്ന് പ്രവര്‍ത്തകരെ നീക്കി. യൂണിവേഴ്സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് കെ എസ് യു നടത്തുന്ന നിരാഹാര സമരം ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാരപന്തലിലുണ്ടായിരുന്ന വിദ്യാര്‍ഥികളും നേരത്തെ വളപ്പില്‍ കടന്ന വിദ്യാര്‍ഥികളും ചേര്‍ന്നാണ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
