Thursday , May 24 2018
Breaking News
Kumaraswami

ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് 100 കോടി വീതം വാഗ്ദാനം ലഭിച്ചു- കുമാരസ്വാമി

ബെംഗളൂരു: ജെ ഡി എസ് എം എല്‍ എമാര്‍ക്ക് ബി.ജെ.പിയില്‍ നിന്ന് 100 കോടി രൂപാ വീതം വാഗ്ദാനം ലഭിച്ചുവെന്ന് ജെ.ഡി.എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ജെ ഡി എസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ ഡി എസ് എം എല്‍ എമാര്‍ക്ക് നൂറുകോടിയും മന്ത്രി സ്ഥാനവുമാണ് വാഗ്ദാനം ചെയ്തത്. എവിടെനിന്നാണ് ബി.ജെ.പിക്ക് ഈ പണം ലഭിച്ചത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എവിടെയാണെന്നും കുമാരസ്വാമി ചോദിച്ചു. ജനാഭിലാഷത്തിന് അനുസരിച്ചുള്ള സര്‍ക്കാരാണ് രൂപവത്കരിക്കപ്പെടേണ്ടത്.

ബി ജെ പിയുമായി സഖ്യത്തിനില്ല. കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയില്‍നിന്ന് ആരംഭിച്ച ബി ജെ പിയുടെ അശ്വമേധയാത്ര കര്‍ണാടകയില്‍ അവസാനിച്ചിരിക്കുകയാണ്. 2004 ലും 05ലും ബി ജെ പിയോട് സഹകരിക്കാനുള്ള എന്റെ തീരുമാനം കൊണ്ട് എന്റെ അച്ഛന്റെ രാഷ്ട്രീയജീവിതത്തില്‍ ഒരു കറുത്തപാടു വീണിരുന്നു. ആ കറുത്ത പാട് നീക്കം ചെയ്യാന്‍ ദൈവം തന്ന അവസരമാണ് ഇത്. അതിനാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബി ജെ പിയില്‍നിന്നു വരാന്‍ എം എല്‍ എമാര്‍ തയ്യാറാണ്. തങ്ങളുടെ പക്ഷത്തുനിന്ന് ഒരാളെ കൊണ്ടുപോകാന്‍ ബി ജെ പി ശ്രമിച്ചാല്‍രണ്ടുപേരെ ഇവിടേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് അറിയാം. കുതിരക്കച്ചവടത്തിന് അവസരം ഒരുക്കരുതെന്ന് ഗവര്‍ണറോട് അപേക്ഷിക്കുന്നതായും അദ്ദേഹം .പറഞ്ഞു. എം എല്‍ എമാര്‍ക്ക് നൂറുകോടി കൊടുക്കാനുണ്ട്. ജനങ്ങള്‍ക്ക് നല്‍കാമെന്നു പറഞ്ഞ 15ലക്ഷം ഇനിയും കൊടുക്കാത്തത് എന്തുകൊണ്ടാണ്? -കുമാരസ്വാമി ചോദിച്ചു

RANDOM NEWS

Court

മൂന്നുവയസുകാരനെ ചിരവകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരന്‍

കാസര്‍കോട് : മദ്യലഹരിയിലെത്തി മൂന്നുവയസുകാരനെ ചിരവ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനന്ന് കോടതി കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി …