Monday , July 22 2019
Breaking News
Kundamkuzhi

വായനാസന്ദേശം പകര്‍ന്ന് കുണ്ടംകുഴിയുടെ വായനാമതില്‍

കുണ്ടംകുഴി: സമൂഹത്തിന് വായനയുടെ സന്ദേശം പകര്‍ന്ന് കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുണ്ടംകുഴി ടൗണില്‍ വായനാമതില്‍ തീര്‍ത്തു. സ്‌കൂളിലെ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ 1750 ഓളം കുട്ടികള്‍ അവര്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കി അവ ഉയര്‍ത്തിപ്പിടിച്ചാണ് മതിലില്‍ അണിനിരന്നത്. സ്‌കൂളിലെ വായനാ വാരാചരണത്തിന്റെ ഭാഗമായായിരുന്നു പരിപാടി. പുസ്തക പരിചയം, ക്ലാസ് റൂം ലൈബ്രറി ശാക്തീകരണം, സാഹിത്യ ക്വിസ്, ഡോക്യുമെന്ററി പ്രദര്‍ശനം, വായനാമരം, പുസ്തക ചര്‍ച്ച തുടങ്ങി വൈവിധ്യമായ പരിപാടികളും സംഘടിപ്പിച്ചു. മതിലില്‍ അണിനിരന്ന കുട്ടികള്‍ വായനാ പ്രതിജ്ഞയുമെടുത്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.രഘുനാഥ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.ധന്യ, വാര്‍ഡംഗം എം.പി നഫീസ, എസ്.എം.സി ചെയര്‍മാന്‍ ടി.വരദരാജ്, പ്രധാനാധ്യാപിക എം.എ ലക്ഷ്മി, സീനിയര്‍ അസിസ്റ്റന്റ് പി.ഹാഷിം, കെ.അശോകന്‍, എം.വി വേണുഗോപാല്‍, കെ.പുഷ്പരാജന്‍, പി.കെ ജയരാജന്‍, അനൂപ് പെരിയല്‍, കെ.ജ്യോതിലക്ഷ്മി, ടി.ശ്രീജ, പി.പീതാംബരന്‍, പി.ഷേര്‍ലി, കെ.സിജിന, കുഞ്ഞികൃഷ്ണന്‍ മാടക്കല്‍, രാധാകൃഷ്ണന്‍ തോണിക്കടവ്, ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Kundamkuzhi

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …