Sunday , November 18 2018
Breaking News
Kundamkuzhi

വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു

കുണ്ടംകുഴി: കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ ക്ലബുകളുടേയും ഹലോ ഇംഗ്ലീഷിന്റേയും ഉദ്ഘാടനം നടന്നു. ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ ഗോപാലനും, ക്ലബുകളുടെ ഉദ്ഘാടനം ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യനും നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.രഘുനാഥന്‍ അധ്യക്ഷനായി. എസ്.എം.സി ചെയര്‍മാന്‍ ടി.വരദരാജ്, പ്രിന്‍സിപ്പാള്‍ കെ. രത്‌നാകരന്‍, എച്ച്.എം ഇന്‍ ചാര്‍ജ് പി.ഹാഷിം, സ്റ്റാഫ് സെക്രട്ടറി കെ.പുഷ്പരാജന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ പി.കെ ജയരാജന്‍, മുരളീധരന്‍ പാണ്ടിക്കണ്ടം എന്നിവര്‍ സംസാരിച്ചു. ആട്ടിക്കളഞ്ച, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.

RANDOM NEWS

Accident

പള്ളത്തുമൂലയില്‍ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു; ഒരാള്‍ ഗുരുതരനിലയില്‍

അഡൂര്‍: പള്ളത്തുമൂലയില്‍ കാര്‍ നൂറു അടി താഴ്ചയിലേക്കു മറിഞ്ഞു. ഓടിച്ചിരുന്ന ആള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കുട്ടി ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മറ്റു …